18 April Thursday

ഇരുമ്പനത്ത്‌ മടവീണത് വേലിയേറ്റത്തിൽ

സ്വന്തം ലേഖകൻUpdated: Tuesday Dec 6, 2022

മടവീണ ഇരുമ്പനം പാടശേഖരം കലക്‌ടര്‍ വി ആര്‍ കൃഷ്‌ണതേജ സന്ദര്‍ശിച്ചപ്പോൾ

 
മങ്കൊമ്പ് 
വേലിയേറ്റം മൂലം മടവീണ കുട്ടനാട്ടിലെ ഇരുമ്പനം പാടശേഖരം കലക്‌ടര്‍ വി ആര്‍ കൃഷ്‌ണതേജ സന്ദര്‍ശിച്ചു. വേലിയേറ്റം ശക്തമായതോടെയാണ് 400 ഏക്കറോളമുള്ള പാടശേഖരത്തില്‍ മടവീണത്. മട പുനര്‍നിര്‍മിക്കാൻ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മടവീണതോടെ ചില വീടുകളില്‍ വെള്ളംകയറി. ആവശ്യമെങ്കില്‍ ദുരിതാശ്വാസക്യാമ്പ് ആരംഭിക്കാനും കലക്‌ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.
 കുട്ടനാട് തഹസില്‍ദാര്‍ എസ് അന്‍വറും പാടശേഖരസമിതി പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും കലക്‌ടര്‍ക്കൊപ്പമുണ്ടായി.
ഹരിപ്പാട് മുനിസിപ്പാലിറ്റി, ചെറുതന, വീയപുരം, തലവടി, വെളിയനാട്, പള്ളിപ്പാട്, ചെന്നിത്തല, ചമ്പക്കുളം, കൈനകരി എന്നീ പഞ്ചായത്തുകളിലെ 13 പാടശേഖരങ്ങളിലും മടവീഴ്‌ച ഉണ്ടായി. നടുവിലേ പോച്ച വടക്ക്, പുറക്കരി പുത്തന്‍നിലം, മടയാടി പാടം, വാടക്കയം, മോഴഞ്ചേരി മാറാന്തടം, വൈപ്പിന്‍കാട് വടക്ക്, മുട്ടത്ത്‌ വടക്ക്, ആയിരത്ത്‌ വടക്ക്, വഴുതാനം വടക്ക്, ചെന്നിത്തല ബ്ലോക്കിലെ ഏഴ്‌, അഞ്ച്‌ പാടങ്ങള്‍, മണിമടക്കേട്, ഇരുമ്പനം എന്നീ പാടശേഖരങ്ങളിലാണ് മടവീണത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top