25 April Thursday
രഞ്ജിത് ശ്രീനിവാസൻ വധം

പ്രതികളെ നേരിട്ട് ഹാജരാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022
 
മാവേലിക്കര
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ മുനിസിപ്പൽ ഓഫീസ് വാർഡിൽ കുന്നുംപുറത്ത് അഡ്വ. രഞ്‌ജിത്ത് ശ്രീനിവാസനെ (41) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എസ്ഡിപിഐക്കാരായ 15 പ്രതികളെ, വിചാരണ നടക്കുന്ന മാവേലിക്കര അഡി. സെഷൻസ് കോടതി ഒന്നിൽ നേരിട്ട് ഹാജരാക്കി. 
ആലപ്പുഴ കോടതിയിൽനിന്ന്‌ വിചാരണ ജില്ലയ്‌ക്ക്‌ പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം നിരസിച്ച കോടതി, വിചാരണ മാവേലിക്കരയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. പ്രോസിക്യൂഷൻ ഭാഗം പ്രീ ചാർജ് ഹിയറിങ് തിങ്കളാഴ്‌ച പൂർത്തിയാക്കി.
ആലുവ, എറണാകുളം ജയിലുകളിൽ കഴിയുന്ന പ്രതികളെ മാവേലിക്കര സെഷൻസ് ജഡ്‌ജ്‌ വി ജി ശ്രീദേവിയുടെ ഉത്തരവ് പ്രകാരം കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. 
ഇന്നും പ്രതികൾക്കുവേണ്ടി അഭിഭാഷകർ ഹാജരായില്ല. പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയ കോടതി, പ്രതിഭാഗം വാദം കേൾക്കാൻ കേസ് ഡിസംബർ 12 ലേക്ക് മാറ്റി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top