19 April Friday

ആവേശമേറ്റി അവസാന ലാപ്‌

സ്വന്തം ലേഖകൻUpdated: Monday Dec 6, 2021

ബൈക്ക്‌ റാലിയുടെ മുന്നിൽ തുറന്ന ജീപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി അനന്തു രമേശൻ

അരൂർ
പരസ്യപ്രചാരണം അവസാനിച്ച ഞായറാഴ്‌ച എൽഡിഎഫ്‌ സ്ഥാനാർഥി അനന്തുരമേശനൊപ്പം അരൂരിനെ ചുവപ്പണിയിച്ച്‌ യുവതയുടെ ബൈക്ക്‌ റാലി. തുറന്ന ജീപ്പിലെത്തിയ സ്ഥാനാർഥി‌ക്കൊപ്പം പ്ലക്കാർഡും ചെങ്കൊടിയുമായി യുവാക്കളുടെ നീണ്ടനിര അണിനിരന്നു.
  അരൂർ ക്ഷേത്രം കവലയിൽ തുടങ്ങിയ റാലി ചന്തിരൂർ, എരമല്ലൂർ, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം പുത്തൻകാവിൽ സമാപിച്ചു. ഡിവിഷനിലെ 52 വാർഡുകളിലും പ്രയാണം നടത്തി. വി കെ സൂരജ്, എൻ നിഷാന്ത്, എസ് അജിത്ത്‌കുമാർ, ടിഞ്ചുമോൻ എന്നിവർ നേതൃത്വം നൽകി. വൈകിട്ട്‌ റോഡ് ഷോയിൽ ദലീമ എംഎൽഎ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top