24 April Wednesday
ഹൈടെക്കായി ജീവതാളം

സാന്ത്വന പരിചരണത്തിന് ലൈവ് ഡോക്‌ടർ

കെ എസ്‌ ലാലിച്ചൻUpdated: Thursday Oct 6, 2022

വളവനാട് ബെന്നി സ്‌മാരക പെയിൻ ആൻഡ്‌ പാലിയേറ്റീവ് കമ്മിറ്റി പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ രോഗികളുടെ വീടുകളിലെത്തി പരിചരണം നൽകുന്നു

മാരാരിക്കുളം
പാലിയേറ്റീവ് രോഗികളുടെ പരിചരണവും ഇനി ഹൈടെക്ക്. ജീവതാളം പെയിൻ ആൻഡ്‌ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ വളവനാട് മേഖലയിൽ വീഡിയോ കോൾ വഴി ഡോക്‌ടർ രോഗിയുടെ വിശദ വിവരങ്ങൾ കണ്ടറിഞ്ഞ് തുടർ ചികിത്സയ്‌ക്കാവശ്യമായ നിർദേശങ്ങൾ നൽകി. ബെന്നി സ്‌മാരക പെയിൻ ആൻഡ്‌ പാലിയേറ്റീവ് കമ്മിറ്റിയുടെ പ്രവർത്തന മേഖലയിലാണിത്‌. മരുന്നുകളുടെ കുറിപ്പുകൾ വാട്സാപ്പിലൂടെ ഡോക്‌ടർ നൽകി. പാലിയേറ്റീവ്‌ നഴ്‌സുമാർക്ക്‌ നിർദേശങ്ങളും നൽകി. അറുപതിലധികം കിടപ്പ് രോഗികളെ ഇത്തരത്തിൽ പരിചരിച്ചു. അഞ്ച് സംഘമായാണ്‌ ഭവനസന്ദർശനം നടത്തിയത്‌. രോഗികൾക്കാവശ്യമായ എയർ ബെഡ്, ബാക്ക് റെസ്‌റ്റ്‌, മരുന്നുകളടക്കമുള്ള സാധനങ്ങളും നൽകി.  
  മാരാരിക്കുളത്ത് ജീവതാളം ഏരിയാ കമ്മിറ്റിയുടെ കീഴിൽ ഒൻപത് മേഖലാ  പാലിയേറ്റീവ് കമ്മിറ്റിയുണ്ട്. ഏരിയയിൽ 700ലധികം കിടപ്പു രോഗികളുണ്ട്. മുഴുവൻ കിടപ്പ് രോഗികൾക്കും ഡോക്‌ടർമാരുടെ സേവനം ഉറപ്പുവരുത്തുമെന്ന് ജീവതാളം പെയിൻ ആൻഡ്‌ പാലിയേറ്റീവ് ചെയർമാൻ കെ ഡി മഹീന്ദ്രനും ജനറൽ കൺവീനർ അഡ്വ. ആർ റിയാസും പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 1,2,3 4,19, 20,21,22,23 എന്നീ വാർഡുകളിലാണ് പരിപാടി സംഘടിപ്പിച്ചത്.
 പി പി ചിത്തരഞ്ജൻ എംഎൽഎ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി  സംഗീത, വൈസ് പ്രസിഡന്റ് സജി, ആർ റിയാസ്, കെ ഡി മഹീന്ദ്രൻ, ജീവതാളം ഏരിയ വൈസ് ചെയർമാൻ സജി പി സാഗർ, ശിഖിവാഹനൻ, അനിൽ, രജീഷ്, ആദർശ്, പൊന്നപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top