ആലപ്പുഴ
ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആഗസ്‌ത് 16ന് നടത്തുന്ന "ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിലുള്ള സെമിനാറിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു.
എഐഎൽയു ജില്ലാ പ്രസിഡന്റ് അഡ്വ.ചെറിയാൻ കുരുവിള അധ്യക്ഷനായി. വി ബി സതീശൻ, ഡിവൈഎഫ്ഐ ദേശീയ കൗൺസിൽ അംഗം ആർ രാഹുൽ, അഡ്വ. പ്രിയദർശൻ തമ്പി, അഡ്വ. ആർ രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.
കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് അഡ്വ. കെ പ്രസാദ് വിതരണംചെയ്‌തു. ഭാരവാഹികൾ: പ്രിയദർശൻ തമ്പി (ചെയർമാൻ), രാജേന്ദ്രപ്രസാദ് (കൺവീനർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..