25 April Thursday

ജനറൽ ആശുപത്രിയിൽ താൽക്കാലിക 
നിയമനം എംപ്ലോയ്‌മെന്റ്‌ വഴി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
ആലപ്പുഴ
ജനറൽ ആശുപത്രിയിൽ ഓര്‍ത്തോട്ടിക് ആൻഡ്‌ പ്രോസ്‌തറ്റിക് ടെക്‌നീഷ്യനെ നിയമിക്കുന്നതുവരെ നിലവിലെ ടെക്‌നീഷ്യനെ ആര്‍എസ്ബിവൈ സ്‌കീമില്‍ തുടരാനും, റാങ്ക് ലിസ്‌റ്റില്‍ നിന്ന്‌ ആരും ജോലിയില്‍ പ്രവേശിച്ചില്ലെങ്കിൽ പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ്‌ ലിസ്‌റ്റിൽ ഇന്റര്‍വ്യൂ നടത്താനും ആശുപത്രി മാനേജ്മെന്റ്‌ കമ്മിറ്റി തീരുമാനിച്ചു. കാത്ത് ലാബ് സബ് സ്‌റ്റേഷന്‍ ഇലക്‌ട്രീഷ്യന്‍, ഫാര്‍മിസ്‌റ്റ്‌ ഒഴിവുകളിൽ എംപ്ലോയ്‌മെന്റ്‌ വഴി നിയമനം നടത്തും.
കൗണ്ടര്‍ സ്‌റ്റാഫ്, ക്ലീനിങ്‌ സ്‌റ്റാഫ്, ഇലക്‌ട്രീഷ്യന്‍, പവര്‍ ലോണ്‍ട്രി അസിസ്‌റ്റന്റ്‌, പ്ലംബര്‍, ആര്‍എസ്ബിവൈ സഹായി, ഇസിജി ടെക്‌നീഷ്യന്‍ എന്നിവരുടെ ദിവസവേതനം 2022 ജൂലൈ മുതലുള്ള പ്രാബല്യത്തില്‍ 450 രൂപയായി വര്‍ധിപ്പിച്ചു. ഒഎസ്ടി മുറി വാടകയും വര്‍ധിപ്പിച്ചു.
65 കഴിഞ്ഞ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്തവരില്‍നിന്നും ആധാര്‍ കാര്‍ഡിന്റെ അസൽ പരിശോധിച്ച് തീരുമാനമെടുക്കും. പുതിയ നിയമനങ്ങളില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ബയോ മെഡിക്കല്‍ വേസ്‌റ്റ്‌ സ്‌റ്റോറേജിനുള്ള പുതിയ മുറി സജ്ജമാകുന്നതിനു മുന്‍പ് ആര്‍എംഒ, ഡിപിഎം, ഡോ.വിനീഷ് എന്നിവരെ ഉള്‍പ്പെടുത്തി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കൂടും. ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തിനും മാസ്‌റ്റര്‍ പ്ലാനും ആവശ്യമായ റിപ്പോര്‍ട്ട് തയ്യാറാക്കും.
നീതി മെഡിക്കല്‍ സ്‌റ്റോറിന് ആവശ്യമായ സൗകര്യം ഒരുക്കും. മെഡിബാങ്കിന്റെ വാടക കുടിശിക ലഭ്യമാക്കുന്നത് സംബന്ധിച്ച് കലക്‌ടര്‍ക്ക് കത്ത് നല്‍കും. എച്ച് സലാം എംഎൽഎ മുഖ്യാതിഥിയായി. നഗരസഭാധ്യക്ഷ സൗമ്യരാജ് അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജമുന വര്‍ഗീസ്, സൂപ്രണ്ട് സരിത കുമാരി, കെഎസ്ഇബി എ ഇ ശ്യാംമോഹന്‍, വാട്ടര്‍ അതോറിറ്റി എ ഇ ബെന്‍ ബ്രൈറ്റ്, മാനേജ്മെന്റ്‌ കമ്മിറ്റി അംഗങ്ങളായ അജയ്സുധീന്ദ്രന്‍, വി ബി അശോകന്‍, എം വി ഹല്‍ത്താഫ്, നസീര്‍ പുന്നക്കല്‍, ബി നസീര്‍, ജി സഞ്ജീവ് ഭട്ട്, തോമസ് കളരിക്കല്‍, വി ശ്രീജിത്ത്, ആര്‍ സുരേഷ്, ടോമിച്ചന്‍ ആന്റണി, ബാബു ഷെരീഫ്, മുഹമ്മദ് ഷെരീഫ് എന്നിവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top