24 April Wednesday
3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കടൽകയറ്റം രൂക്ഷം,
വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ആലപ്പുഴ വളഞ്ഞവഴി പടിഞ്ഞാറുണ്ടായ കടൽക്ഷോഭത്തിൽ തകർന്ന വീട്

അമ്പലപ്പുഴ
കാലവർഷം ശക്തിപ്രാപിച്ചതോടെ അമ്പലപ്പുഴയുടെ തീരത്ത് കടൽകയറ്റം രൂക്ഷം. കൂറ്റൻ തിരമാലകൾ തീരവും കടന്ന് കരയിലേക്കെത്തിയതോടെ തകർച്ചാഭീഷണിയിലായ രണ്ടു വീടുകൾ പൊളിച്ചുനീക്കി. മൂന്നു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പുതുവൽവീട്ടിൽ രമണൻ, പുതുവൽ ഷൈലജൻ എന്നിവരുടെ വീടുകളാണ് പൊളിച്ചുനീക്കിയത്. സമീപത്തെ മുരളീഭവനിൽ മുരളിയുടെ വീട് തകർച്ചാഭീഷണിയിലാണ്. കടൽ കരകവിഞ്ഞെത്തിയതോടെ വെള്ളം കയറി ദുരിതത്തിലായ പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി ആനന്ദേശ്വരത്തെ മുള്ളുപറമ്പിൽ സുതൻ, ഗന്ധർവൻ പറമ്പിൽ പ്രസന്ന, മുള്ളുപറമ്പിൽ രജനി എന്നിവരുടെ കുടുംബങ്ങളെ ഒറ്റപ്പന കരയോഗത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പുറക്കാട് പുന്തല മുതൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നീർക്കുന്നം വരെയുളള തീരങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടൽകയറ്റം ശക്തമായിരുന്നു. എന്നാൽ തിങ്കൾ രാത്രിയോടെ കടൽ കൂടുതൽ ശക്തിയാർജ്ജിച്ചതോടെ നിരവധി വീടുകളിൽ വെള്ളം കയറി. കരയോഗത്തിലേക്ക് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ എച്ച് സലാം എംഎൽഎ സന്ദർശിച്ചു. ഇവർക്ക് മതിയായ സഹായം ലഭ്യമാക്കണമെന്ന് വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ, സിപിഐ ഏരിയ കമ്മിറ്റിയംഗം അജ്മൽ ഹസൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top