29 March Friday
തീരസദസിൽ മന്ത്രി സജി ചെറിയാന്റെ പ്രഖ്യാപനം

അർത്തുങ്കൽ ഹാർബറിന‍് സെപ്‌തംബർ 1ന്‌ കല്ലിടും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
ആലപ്പുഴ
അർത്തുങ്കൽ ഹാർബറിന് സെ പ്തംബർ ഒന്നിന് തറക്കല്ലിട്ട് അന്നുതന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഫിഷറീസ്  മന്ത്രി സജി ചെറിയാൻ. അർത്തുങ്കൽ സെന്റ് ജോർജ് പാരിഷ് ഹാളിൽ  ചേർത്തല മണ്ഡലം തീരസദസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
  അർത്തുങ്കൽ ഹാർബറിനായി 150.47 കോടി രൂപയുടെ ഭരണാനുമതി നൽകി ടെൻഡർ നടപടികൾ നടന്നുവരികയാണ്. സ്ഥലം ലഭ്യമായാൽ ചേർത്തല മണ്ഡലത്തിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നെറ്റ് ഫാക്ടറി ആരംഭിക്കും. അർത്തുങ്കൽ ബീച്ച് നവീകരണം, തീർഥാടന കേന്ദ്രത്തിന്റെ പൂർത്തീകരണം എന്നിവയ്ക്ക്  മുൻഗണന നൽകി വകുപ്പു മന്ത്രിയെ കണ്ട്  അക്കാര്യം പരിഗണിക്കും.
   നിയമവിരുദ്ധ മത്സ്യബന്ധനം അവസാനിപ്പിക്കാനായി  പട്രോളിങ് ശക്തിപ്പെടുത്തും. 24 മണിക്കൂറും മൂന്ന് പട്രോളിങ് ബോട്ടുകൾ നിരീക്ഷണം നടത്തും. ഒറ്റമശ്ശേരി പുലിമുട്ട് നിർമാണം അതിവേഗം പൂർത്തിയാക്കും. രൂക്ഷമായ കടലാക്രമണങ്ങളുള്ള ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി അവിടത്തെ കടൽ ഭിത്തിയുടെ നിലവിലെ സ്ഥിതി റിപ്പോർട്ട് ചെയ്യാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. അന്ധകാരനഴി- ഒറ്റമശ്ശേരി പൊഴിച്ചാലിന്റെ ആഴം കൂട്ടൽ ജലസേചന മന്ത്രിയുമായി ആലോചിച്ച് നടപ്പാക്കും. ചേർത്തല മണ്ഡലത്തിലെ തീരദേശ മേഖലയിലെ റോഡുകൾക്ക് പ്രത്യേക പരിഗണന നൽകും. അർത്തുങ്കൽ ഹാർബർ മുതൽ  നാല് കിലോമീറ്ററിൽ റോഡ് നിർമിക്കാനായി .ഹാർബർ എൻജിനിയറിങ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ തുടങ്ങിയവർ ഉടൻ സ്ഥലം സന്ദർശിക്കും. ഇത് പ്രായോഗികമാണെങ്കിൽ ഫിഷറീസ് വകുപ്പ് തുക അനുവദിച്ച് റോഡ് നിർമിക്കും. ക്ഷേമനിധി ഓഫീസിൽ നൽകിയിരിക്കുന്ന എല്ലാ പ്രമാണങ്ങളും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചുനൽകുമെന്നും മന്ത്രി പറഞ്ഞു. നിർമാണം ആരംഭിച്ചാൽ അർത്തുങ്കൽ ഹാർബർ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ചടങ്ങിൽ അധ്യക്ഷനായ കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top