20 April Saturday
സ്‌മാർട്ടായി കേരള ബാങ്ക്;

ഡിജിറ്റൽ ബാങ്കിങ്‌ സേവനവും തുടങ്ങി

സ്വന്തംലേഖകൻUpdated: Tuesday Jun 6, 2023

കേരള ബാങ്ക് ഡിജിറ്റൽ ബാങ്കിങ്‌ സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളി സഹകരണബാങ്കിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ആർ നാസർ നടത്തുന്നു

 
കായംകുളം
ഡിജിറ്റൽ ബാങ്കിങ്‌ സേവനങ്ങൾകൂടി തുടങ്ങിയതോടെ സ്‌മാർട്ടായി കേരള ബാങ്ക്‌. സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളി സർവീസ് സഹകരണബാങ്കിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ആർ നാസർ നടത്തി. കേരളാ ബാങ്ക് ഡയറക്‌ടർ എം സത്യപാലൻ അധ്യക്ഷനായി. ജനറൽ മാനേജർ എ അനിൽകുമാർ സേവനപദ്ധതികൾ വിശദീകരിച്ചു. 
   പുതുപ്പള്ളി സഹകരണബാങ്ക് പ്രസിഡന്റ്‌ എസ് ശ്രീകുമാർ, കാർത്തികപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് നസീം, ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പവനനാഥൻ, അഡ്വ. കെ ഗോപിനാഥൻ, ബിജു ഇരിക്കൽ, അഡ്വ. എസ് സുനിൽകുമാർ, കെ എം വാസുദേവൻ ഉണ്ണിത്താൻ, അഡ്വ. ഡി സുധാകരൻ, അഡ്വ. സി എ അൻഷാദ്, കെ ചന്ദ്രശേഖരൻനായർ എന്നിവർ സംസാരിച്ചു. പരിസ്ഥിതിദിനവും ആചരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top