27 April Saturday
സ്വാഗതസംഘമായി

എസ്എഫ്ഐ ജില്ലാ സമ്മേളനം കഞ്ഞിക്കുഴിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
 
കഞ്ഞിക്കുഴി
വിദ്യാർഥി സമരമുഖങ്ങളിലെ ആവേശമായ എസ്എഫ്ഐയുടെ ജില്ലാ സമ്മേളനം 16, 17 തീയതികളിൽ കഞ്ഞിക്കുഴിയിലെ കണിച്ചുകുളങ്ങര സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും. 
സ്വാഗതസംഘ രൂപീകരണയോഗം കണിച്ചുകുളങ്ങരയിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ് രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. സമ്മേളനത്തിൽ 300  പ്രതിനിധികൾ പങ്കെടുക്കും.  
   ബി സലിം, എസ് ദേവദാസ്, അഡ്വ. എം സന്തോഷ്‌കുമാർ, ഉദേഷ് യു കൈമൾ, എസ് ഹെബിൻ ദാസ്, ആർ അശ്വിൻ, ടി എം മഹാദേവൻ, ജെഫിൻ സെബാസ്‌റ്റ്യൻ, എം ശിവപ്രസാദ്, വൈഭവ് ചാക്കോ, ആർ രഞ്‌ജിത്ത്‌ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി എസ്‌ രാധാകൃഷ്‌ണനെയും കൺവീനറായി റോഷൻ എസ്‌ രമണനെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top