24 April Wednesday

നാടുണർത്തി കർഷകത്തൊഴിലാളി ജാഥ

സ്വന്തം ലേഖകർUpdated: Monday Feb 6, 2023

കെഎസ്‍‍കെടിയു സംസ്ഥാന ജാഥാ അംഗങ്ങള്‍ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ 
പുഷ്‍‍പാര്‍ച്ചന നടത്തുന്നു

ആലപ്പുഴ
കർഷകത്തൊഴിലാളി യൂണിയൻ പ്രക്ഷോഭ പ്രചാരണജാഥ ആലപ്പുഴയിൽ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിച്ച ജാഥ ഞായറാഴ്‌ച നെടുമുടി, വളഞ്ഞവഴി, കരുവാറ്റ എന്നിവിടങ്ങളിൽ പര്യടനം നടത്തി മാന്നാറിൽ സമാപിച്ചു. കർഷകത്തൊഴിലാളി യൂണിയന്‌ ജന്മം നൽകിയ കുട്ടനാട്ടിൽ ഗംഭീര വരവേൽപ്പാണ്‌ നൽകിയത്. നെടുമുടി പാലത്തിന് സമീപം ആയിരങ്ങൾ പങ്കെടുത്ത സ്വീകരണ പരിപാടിയിൽ ജാഥാ ക്യാപ്‌റ്റനെ വഞ്ചിപ്പാട്ട്‌ കലാകാരൻ ചമ്പക്കുളം ബേബിയുടെ നേതൃത്വത്തിലുള്ള സംഘം വഞ്ചിപ്പാട്ടുപാടി എതിരേറ്റു. വള്ളങ്ങളിലും ബോട്ടുകളിലുമാണ് കായൽപ്രദേശങ്ങളിൽനിന്നും മറ്റും എത്തിയത്. സ്വാഗതസംഘം ചെയർമാൻ സി കെ സദാശിവൻ അധ്യക്ഷനായി. കൺവീനർ ആർ രാജേന്ദ്രകുമാർ സ്വാഗതം പറഞ്ഞു. 
  ആദ്യകാല പ്രവർത്തകരായ മംഗലശേരി പത്മനാഭൻ, പി കെ മാധവൻ, സുഗുണാനന്ദൻ, എ കെ ഉത്തമൻ, പി വി അച്ചൻകുഞ്ഞ്, സുഗണൻ, ആലക്കാട്ടുശേരി, പുതുപ്പറപ്പ് കുഞ്ഞച്ചൻ, കെ സുരേന്ദ്രൻ എന്നിവരെ ജാഥാ ക്യാപ്റ്റൻ ആദരിച്ചു. സ്വീകരണസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റനെ കൂടാതെ വൈസ്‌ക്യാപ്റ്റൻ ലളിത ബാലൻ, മാനേജർ സി ബി ദേവദർശനൻ, അംഗങ്ങളായ എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, കോമള ലക്ഷ്‌മണൻ എന്നിവർ സംസാരിച്ചു. 
  അമ്പലപ്പുഴ വളഞ്ഞവഴിയിൽ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയിൽ ജാഥയെ വരവേറ്റു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ രാഘവൻ, സെക്രട്ടറി എം സത്യപാലൻ, എച്ച് സലാം എംഎൽഎ എന്നിവർ ചേർന്ന് സ്വീകരിച്ചാനയിച്ചു. സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എ ഓമനക്കുട്ടൻ അധ്യക്ഷനായി. വെെ പ്രദീപ് സ്വാഗതം പറഞ്ഞു. 
കരുവാറ്റയിൽ വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കോൽക്കളി എന്നിവയുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ച്‌ ആനയിച്ചു. ഹൈസ്‌കൂൾ ജങ്‌ഷനിൽ നടന്ന സമ്മേളനത്തിൽ എൻ സോമൻ അധ്യക്ഷനായി. കള്ളിക്കാട് കുടികിടപ്പ് സമരത്തിൽ രക്തസാക്ഷിയായ നീലകണ്ഠന്റെ മകൻ സുതനെ ജാഥാ ക്യാപ്റ്റൻ ആദരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി പ്രസാദ്‌ സ്വാഗതം പറഞ്ഞു.
മാന്നാർ വള്ളക്കാലിൽ ഇരുചക്രവാഹനങ്ങൾ മുത്തുക്കുട, വഞ്ചിപ്പാട്ട്, ബാൻഡുമേളം, നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. സ്വാഗതസംഘം ചെയർമാൻ പ്രൊഫ. പി ഡി ശശിധരൻ ജാഥാ ക്യാപ്റ്റനെ നെറ്റിപ്പട്ടം നൽകി വരവേറ്റു.  കൺവീനർ ആർ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top