01 July Tuesday

ഫിലിപ്പീൻസ് പെണ്ണിന്‌ 
ചെങ്ങന്നൂര്‍ ചെക്കൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

സജീഷും ലെ ആനും വിവാഹവേഷത്തിൽ

ചെങ്ങന്നൂർ
ആറുവർഷം നീണ്ട പ്രണയത്തിന്‌ സാഫല്യം. ചെങ്ങന്നൂർ തിട്ടമേൽ മുണ്ടയ്‌ക്കലേത്ത് പരേതനായ സി ഒ തോമസിന്റെയും ഏലിയാമ്മയുടെയും മകനായ സജീഷ് തോമസും ഫിലിപ്പീൻസ് സ്വദേശിനി ലെ ആൻ ആൽവറസ്‌റ്റ്‌ കജൻഡേയും തമ്മിൽ ഞായറാഴ്‌ച വിവാഹിതരായി. ഖത്തറിൽ ഹോട്ടൽ ഷെഫ് ആയി ജോലി ചെയ്‌തിരുന്ന സജീഷ് അതേ ഹോട്ടലിലെ അക്കൗണ്ട്സ്‌ വിഭാഗത്തിൽ ജോലി നോക്കിയിരുന്ന ലെ ആനുമായി പരിചയത്തിലായി. പരിചയം പിന്നീട് കടുത്ത പ്രണയത്തിലേക്ക് വഴിമാറി. 
  ഒടുവിൽ ഇരുവരും രക്ഷകർത്താക്കളെ വിവരം അറിയിച്ചു. ഇരുകൂട്ടരുടെയും സമ്മതം ലഭിച്ചതോടെ ലെ ആൻ ചെങ്ങന്നൂരെത്തി. നിയമപരമായ രേഖകൾ തയാറായതോടെ ഞായറാഴ്‌ച ചെങ്ങന്നൂർ ബഥേൽ മാർ ഗ്രീഗോറിയോസ് പള്ളിയിൽ വിവാഹം നടന്നു. 
  വധുവിന്റെ വീട്ടുകാർക്ക് ചടങ്ങിന് എത്താനായില്ല. ഇവർ വിവാഹം ലൈവ് സ്ട്രീമിലൂടെ കാണുകയായിരുന്നു. മന്ത്രി സജി ചെറിയാൻ വീട്ടിലെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top