25 April Thursday
മാലിന്യസംസ്‌കരണം

പ്രവർത്തനമികവിന് ദേവികുളങ്ങരയ്‌ക്ക്‌ 
സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

മാലിന്യസംസ്‌കരണ മേഖലയിലെ പ്രവർത്തന മികവിന് ശുചിത്വമിഷന്റെ ജി -എക്‌സ്‌പോയിൽ മന്ത്രി പി രാജീവിൽനിന്ന്‌ 
ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പവനനാഥൻ പുരസ്‌കാരം ഏറ്റുവാങ്ങുന്നു. മന്ത്രി എം ബി രാജേഷ് സമീപം

കായംകുളം
മാലിന്യസംസ്‌കരണ മേഖലയിൽ വൈവിധ്യമായ പ്രവർത്തനങ്ങളിലൂടെ ദേവികുളങ്ങര പഞ്ചായത്ത് ശ്രദ്ധേയമാകുകയാണ്. പ്രവർത്തനമികവിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും പഞ്ചായത്തിന് ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ കൊച്ചി മറൈൻഡ്രൈവിൽ സംഘടിപ്പിച്ച ജി- എക്‌സ്‌പോയിൽ മികച്ച ഹരിതകർമസേന പ്രവർത്തനത്തിന് പഞ്ചായത്തിന്‌ പുരസ്‌കാരം നൽകി. 
ഹരിതകർമസേനയുടെ സഹായത്തോടെ നടപ്പാക്കുന്ന മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾക്കാണ് ആദരവ്. വിജയകരമായ അജൈവ മാലിന്യശേഖരണം, ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനം അടക്കം വിവിധ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം. ജില്ലയിൽനിന്ന് ഈ ആദരവിന് അർഹമായ ഏക പഞ്ചായത്താണ് ദേവികുളങ്ങര. പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പവനനാഥന്റെ നേതൃത്വത്തിൽ സമഗ്രമാലിന്യ സംസ്‌കരണം, ഖരമാലിന്യ സംസ്‌കരണം, ഉറവിട മാലിന്യ സംസ്‌കരണ ആക്ഷൻ പ്ലാൻ, സീവേജ് വാട്ടർ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ തുടങ്ങിയ പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഹരിതസഹായ സ്ഥാപനമായ ഐആർടിസിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top