16 April Tuesday

ഓപറേഷൻ ആഗ്‌ പൂർണം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

അഭിജിത്ത് എസ് കുമാർ

ആലപ്പുഴ 
സമൂഹവിരുദ്ധ– -ഗുണ്ടാ പ്രവർത്തനം തടയുക, കാപ്പ നിയമനടപടി സ്വീകരിച്ചവരുടെ പ്രവർത്തനം വിലയിരുത്തുക, ജില്ലയിലെ കുറ്റകൃത്യങ്ങൾ തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലാ പൊലീസ്‌ നടത്തിയ ഓപ്പറേഷൻ ആഗ്‌ പൂർത്തിയായി.
കായംകുളം എരുവ മുറിയിൽ പുല്ലം പ്ലാവ് ചെമ്പകനിവാസിൽ അമൽ (ചിന്തു –- 23), കായംകുളം കീരിക്കാട് കണ്ണമ്പള്ളി ഭാഗം മുറിയിൽ നന്ദനം വീട്ടിൽ അഭിജിത്ത് എസ് കുമാർ (21),  കണ്ണൂർ ഇരിട്ടി പുളിക്കൽ  കല്ലുംപറമ്പിൽ അഖിൽ ജോർജ് (30) എന്നിവരെ പിടികൂടി. കായംകുളത്ത് എസ്‌ബിഐയിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ കേസിലാണ്‌ അഖിൽ ജോർജ്‌ പിടിയിലായത്‌. അമൽ, അഭിജിത്‌ എന്നിവർക്കെതിരെ കാപ്പ ചുമത്തി.
ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം 57 പ്രതികളെയും ലോങ്‌ പെൻഡിങ്‌ വാറന്റുള്ള 13 പ്രതികളെയും അറസ്‌റ്റ്‌ ചെയ്‌തു. അന്വേഷണം നടക്കുന്ന വിവിധ കേസുകളിൽ 26 പ്രതികളെ പിടികൂടി. 
കാപ്പ കാലാവധി കഴിഞ്ഞവരും ജില്ലയിൽ പ്രവേശിക്കുന്നതിന്‌ വിലക്ക് ഏർപ്പെടുത്തിയിരുന്നവരും അടക്കം 33 പേരുടെ വീടുകളും മറ്റും കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം നടത്തി. സമൂഹവിരുദ്ധ പ്രവർത്തനം നടത്തിയ 64 പേരെ കരുതൽ തടങ്കലിലാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top