23 April Tuesday

ഹൈടെക് അങ്കണവാടി തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

ഹൈടെക് അങ്കണവാടി മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്ഘാടനംചെയ്യുന്നു

മങ്കൊമ്പ് 
നാടിന്റെ വികസനം അങ്കണവാടിയിൽ തുടങ്ങണമെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. തലവടി എട്ടാം വാർഡിൽ പുതിയതായി നിർമിച്ച 102–--ാം നമ്പർ മാണത്താറ ഹൈടെക് അങ്കണവാടി കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു പഠനോപകരണം വിതരണംചെയ്‌തു. 
 ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന്‌ 21.01 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈടെക് അങ്കണവാടി കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, സുജി സന്തോഷ്, ജോജി ജെ വൈലപ്പിള്ളി, അജിത്കുമാർ പിഷാരത്ത്, കല മധു, സിപിഐ എം തലവടി സൗത്ത് ലോക്കൽ സെക്രട്ടറി എം കെ സജി, കെ പി രാജേന്ദ്രൻ, ഇ കെ തങ്കപ്പൻ, റെജി തുടങ്ങിപ്പറമ്പ്, മണിദാസ് വാസു, കെ ഇ ഏബ്രഹാം, രവീന്ദ്രനാഥ്, അങ്കണവാടി അധ്യാപിക പി കെ ശ്രീദേവി, ഹെൽപ്പർ കോമളം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top