29 March Friday

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ അംഗങ്ങൾ ദേശാഭിമാനി വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്റെ ദേശാഭിമാനി വരിക്കാരുടെ പട്ടിക സംസ്ഥാന പ്രസിഡന്റ് എ കെ ബാലൻ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശന് കെെമാറുന്നു

തിരുവനന്തപുരം
കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്റെ മുഴുവൻ അംഗങ്ങളും ദേശാഭിമാനി വരിക്കാരായി. 1751 അംഗങ്ങളിൽ 1502 പേർ സംഘടന മുഖേന ദേശാഭിമാനി വാർഷിക വരിക്കാരായി. ബാക്കി അംഗങ്ങൾ പ്രാദേശികമായും പങ്കാളികളുടെ യൂണിയൻ മുഖേനയും വരിക്കാരായി. തിരുവനന്തപുരത്ത് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എ കെ ബാലൻ വരിക്കാരുടെ പട്ടിക ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശന് കൈമാറി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് അരുൺ ബോസ്, സംസ്ഥാന ഭാരവാഹികളായ കെ ബി സൽ ജബീൽ,  പി എസ് സംഗീത എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top