ചെങ്ങന്നൂർ
എട്ട് വയസുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ വൃദ്ധന് തടവും പിഴയും. ചെങ്ങന്നൂർ പെണ്ണുക്കര വേടൂരേത്ത് കോളനിയിൽ രഞ്‌ജിത്ത് ഭവനത്തിൽ രാമചന്ദ്രനെ(60)യാണ് ചെങ്ങന്നൂർ ഫാസ്‌റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്‌ജി ആർ സുരേഷ്‌കുമാർ അഞ്ച് വർഷം തടവും 25,000 രൂപ പിഴയും വിധിച്ചത്. 2020 ഡിസംബറിലാണ് സംഭവം. സമാനമായ മറ്റൊരു കേസിലും ഹരിപ്പാട് കോടതി ഇയാളെ ശിക്ഷിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ആർ രാജേഷ്‌കുമാർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..