24 April Wednesday

മാര്‍ക്‌സിസത്തിന്‌ ബദലില്ല: സജി ചെറിയാന്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

വി കേശവൻ അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
മാർക്‌സിസത്തിനും കേരളത്തിലെ ഇടത് സർക്കാരിന്റെ വികസന കാഴ്‌ചപ്പാടിനും ബദലില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ. സിപിഐ എം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, നിയമസഭാംഗം, കെഎസ്‌കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌, സഹകാരി എന്നീ നിലകളിൽ പ്രവർത്തിച്ച വി കേശവന്റെ 18–--ാം ചരമവാർഷികാചരണം ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  നുണപ്രചാരണം നടത്തി മോദിയും കൂട്ടരും രാജ്യത്തെ വഞ്ചിക്കുകയാണ്. രാജ്യത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷം തകർത്തു. കേരളത്തെ തകർക്കാൻ ആസൂത്രിത ശ്രമവും ബിജെപി നടത്തുന്നു. ബിജെപിയെ ചെറുക്കാനുള്ള കരുത്ത് കോൺഗ്രസിനില്ല. കേരളത്തിലെ തുടർച്ചയായ ഇടത് ഭരണത്തെ കോൺഗ്രസും ബിജെപിയും ഭയക്കുന്നു. 
  കമ്യൂണിസ്‌റ്റുകാർ കൊണ്ടുവന്ന വികസനങ്ങളേ കേരളത്തിലുള്ളൂ. സിപിഐ എം കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ട കാലമാണെന്നും സജി ചെറിയാൻ പറഞ്ഞു.
   ഏരിയ സെക്രട്ടറി കെ മധുസൂദനൻ അധ്യക്ഷനായി. കെ രാഘവൻ, അഡ്വ. ജി ഹരിശങ്കർ, എ മഹേന്ദ്രൻ, ജി രാജമ്മ, മുരളി തഴക്കര, ആർ രാജേഷ്, ലീല അഭിലാഷ്, ബി ബിനു, എ എം ഹാഷിർ, ആർ ഗംഗാധരൻ, ജി രമേശ്കുമാർ, ബി വിശ്വനാഥൻ, സിബി വർഗീസ്, നികേഷ് തമ്പി എന്നിവർ സംസാരിച്ചു. കോശി അലക്‌സ് സ്വാഗതം പറഞ്ഞു.
  രാവിലെ വീട്ടുവളപ്പിലെ സ്‌മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടന്നു.   ബ്രാഞ്ച് കേന്ദ്രങ്ങളിൽ പുഷ്‌പാർച്ചന നടത്തി പതാക ഉയർത്തി. വൈകിട്ട് കറ്റാനത്തും മൂന്നാംകുറ്റിയിലും അനുസ്‌മരണ റാലി നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top