20 April Saturday

മണ്ണെണ്ണ വിലവർധന പിൻവലിക്കണം: എ എം ആരിഫ്‌ എംപി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
ആലപ്പുഴ 
മണ്ണെണ്ണ വില വർധിപ്പിച്ച്‌ പാവപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കുന്ന സമീപനം കേന്ദ്ര സർക്കാർ തിരുത്തണമെന്ന് എ എം ആരിഫ്‌ എം പി ആവശ്യപ്പെട്ടു. പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില കഴിഞ്ഞ രണ്ടുവർഷത്തിൽ 20 രൂപയിൽ നിന്ന് 102 രൂപയായി ഉയർത്തിയ കേന്ദ്രം സംസ്ഥാന വിഹിതം തുടർച്ചയായി വെട്ടിക്കുറയ്‌ക്കുകയാണ്‌. സംസ്ഥാന സർക്കാർ സബ്സിഡി നൽകാൻ തയാറായിട്ടും ആവശ്യത്തിന്‌ മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്രം ഒരുക്കമല്ല. കരിഞ്ചന്തയിൽനിന്ന്‌ മണ്ണെണ്ണ വാങ്ങി കടക്കെണിയിൽ അകപ്പെടുന്ന അവസ്ഥയാണ്‌. വിലവർധന പിൻവലിച്ച്‌ മത്സ്യത്തൊഴിലാളികൾക്ക്‌ ന്യായവിലയ്‌ക്ക്‌‌ മണ്ണെണ്ണ ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌ സിങ്‌ പുരി, ഫിഷറീസ്‌ മന്ത്രി പർഷോത്തം രൂപാല എന്നിവർക്ക്‌ എംപി കത്തയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top