20 April Saturday

സൗജന്യ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
ആലപ്പുഴ
മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക്‌ ഫിഷറീസ് വകുപ്പിന്റെ വിവിധ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. മെഡിക്കൽ എൻട്രൻസ്, സിവിൽ സർവീസ്, പിഎസ്‌സി, ബാങ്ക് പരീക്ഷകൾക്കാണ് പരിശീലനം. മെഡിക്കൽ എൻട്രൻസ് പരീക്ഷയ്‌ക്ക്‌ ഒരു വർഷത്തെ റസിഡൻഷ്യൽ പരിശീലനമാണ് നൽകുന്നത്. അപേക്ഷകർ ഹയർ സെക്കൻഡറി അല്ലെങ്കിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്‌സ്‌, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85 ശതമാനം മാർക്കോടെ വിജയിച്ചവരോ കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷയിൽ 40 ശതമാനം മാർക്ക് ലഭിച്ചവരോ ആകണം. സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കുന്നവർക്ക് ബിരുദത്തിന് 60 ശതമാനം മാർക്ക് വേണം. സിവിൽ സർവീസ് അക്കാദമി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 60 ശതമാനം മാർക്കോടെ ബിരുദം നേടിയവരെയാണ് തെരഞ്ഞെടുത്ത സ്ഥാപനങ്ങൾ മുഖേനയുള്ള റസിഡൻഷ്യൽ ബാങ്ക് പരീക്ഷാ പരിശീലനത്തിന് പരിഗണിക്കുന്നത്. 50 ശതമാനം മാർക്കോടെ ബിരുദം വിജയിച്ചവർക്ക് സൗജന്യ പിഎസ്‌സി പരിശീലനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 18നകം ജില്ലാ ഫിഷറീസ് ഓഫീസിൽ നൽകണം.  ഫോൺ: 0477 2251103.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top