20 April Saturday

വെള്ളത്തോടൊപ്പം ജീവിക്കാൻ പ്രാപ്‌തരാക്കുക

ടി ഹരിUpdated: Monday Jun 5, 2023

നിർമാണം പുരോഗമിക്കുന്ന ആലപ്പുഴ ചങ്ങനാശേരി റോഡ്

കുട്ടനാട്ടുകാരെ വെള്ളത്തോടൊപ്പം ജീവിക്കാൻ പ്രാപ്‌തരാക്കുന്ന ജല മാനേജ്‌മെന്റിനാണ്‌ പ്രളയ, വെള്ളപ്പൊക്ക അതിജീവനത്തിന്‌ വിദഗ്‌ധസമിതികൾ നിർദേശിക്കുന്നത്‌. മൂന്നിലൊന്നുഭാഗവും സമദ്രനിരപ്പിന്‌ താഴെയായ നെതർലൻഡിലെ ‘റൂംഫോർ റിവർ’ സംവിധാനത്തിനും നിർദേശം ഉയർന്നിരുന്നു. 

   മുഴുവൻ വെള്ളവും ഉൾക്കൊള്ളാൻ എല്ലാ ജലസ്രോതസുകളെയും സജ്ജമാക്കുക. അതാണ്‌ വേമ്പനാട്ടുകായൽ സംബന്ധിച്ച്‌ കുഫോസ്‌ പഠനറിപ്പോർട്ടും സൂചിപ്പിക്കുന്നത്‌. ദുരന്തങ്ങൾ തടയാനും ഉണ്ടായാൽ ആഘാതം കുറയ്‌ക്കാനും നദികളിലെ ജലമൊഴുക്കിന്‌ സാധിക്കും. 

വിനോദസഞ്ചാരം വികസനോപാധിയായപ്പോൾ കുട്ടനാടിന്റെ സ്വഭാവിക പ്രകൃതിയിലും ആവാസവ്യവസ്ഥയുടെ സന്തുലനത്തിലും മാറ്റംവന്നു. മലിനീകരണ വിഷയത്തിൽ പുനർവിചിന്തനം ആവശ്യമാണ്‌. വിനോദസഞ്ചാര മേഖലയുടെ പുനർനിർമാണത്തിൽ പൂർണമായും ഹരിതരീതി പാലിക്കണം. മലിനീകരണ നിയന്ത്രണ ചട്ടങ്ങളിൽ മാറ്റം വേണമെന്നാണ്‌ ആവശ്യം.  

    കുട്ടനാട്ടിൽ പ്രളയാനന്തര പ്രതിഭാസങ്ങളെക്കുറിച്ചും ഭൂമിക്ക്‌ വന്ന മാറ്റങ്ങളെക്കുറിച്ചും പഠിച്ച്‌ പുതിയ ഭൂവിനിയോഗനയം വേണം. ദുരന്തസാധ്യത മേഖലകളുടെ ഭൂപടം തയാറാക്കി തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഉപകരണസംവിധാനം നൽകി പ്രദേശവാസികളുടെ സന്നദ്ധസേന വിവിധ തദ്ദേശസ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്‌. പ്രളയാനന്തരം കുട്ടനാട്ടിലെ മണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ദീർഘകാലവിള പദ്ധതിയും ജൈവകൃഷിരീതിയും ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഈ രീതി ചില പാടശേഖരസമിതികളും കർഷകസമിതികളും തുടരുന്നു. 

     മഹാപ്രളയത്തെ നേരിടാൻ ജനങ്ങളും സർക്കാരും ഒരേമനസോടെ കൈകോർത്തു. കുട്ടനാട്ടിലെ കാർഷിക മേഖലയിലുണ്ടായ നഷ്‌ടം നികത്താനും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാനും പദ്ധതികൾ പൂർത്തിയാകുകയും പുരോഗമിക്കുകയുമാണ്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top