26 April Friday

ഗുസ്‌തി താരങ്ങളെ പിന്തുണച്ച്‌ നൈറ്റ് മാർച്ച്

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
ആലപ്പുഴ 
വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകർ നൈറ്റ്‌ മാർച്ച്‌ നടത്തി.   
  നഗരത്തിൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽനിന്ന് ആരംഭിച്ച്‌ നഗരംചുറ്റി കല്ലുപാലത്തിൽ സമാപിച്ചു. 
സമാപനയോഗം എ എം ആരിഫ് എംപി ഉദ്‌ഘാടനംചെയ്‌തു. നോർത്ത് ബ്ലോക്ക്‌ സെക്രട്ടറി അനസ് അധ്യക്ഷനായി. ജി ശ്രീജിത്ത്‌, അമൽ നൗഷാദ്, സൗരവ് സുരേഷ് എന്നിവർ സംസാരിച്ചു.
  ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ  നൈറ്റ് മാർച്ച്  ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് അഭിജിത്ത് പ്രവീൺ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ജിബിൻ വർഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ റിനീഷ് രാജൻ, വി വിജേഷ്, സനൂപ് ശിവരാമൻ, അനുഗ്രഹ രാജേന്ദ്രൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം സോനു പി കുരുവിള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top