ചേർത്തല
എൻ ചന്ദ്രൻ നയിക്കുന്ന കെഎസ്‌കെടിയു കർഷകത്തൊഴിലാളി പ്രക്ഷോഭ പ്രചാരണ ജാഥയ്‌ക്ക് ചേർത്തല ടൗണിൽ സ്വീകരണം നൽകി. വയലാർ സമരത്തെ അനുസ്‌മരിച്ച് വാരിക്കുന്തം നൽകിയാണ് സ്വീകരിച്ചത്.
സമ്മേളനത്തിൽ എൻ ആർ ബാബുരാജ് അധ്യക്ഷനായി. ജാഥാ വൈസ്‌ക്യാപ്റ്റൻ ലളിത ബാലൻ, മാനേജർ സി ബി ദേവദർശനൻ, അംഗങ്ങളായ വി കെ രാജൻ, എൻ ജയൻ, നേതാക്കളായ എ എം ആരിഫ് എംപി, എം സത്യപാലൻ, കെ രാഘവൻ, ഡി ലക്ഷ്‌മണൻ, എസ് രാധാകൃഷ്‌ണൻ, പി ഷാജി മോഹൻ, സി ടി വാസു, ബി വിനോദ്, കെ എം സുകുമാരൻ, ഷേർളി ഭാർഗവൻ, ഇ ആർ പൊന്നൻ, എ മോഹൻ ദാസ് എന്നിവർ സംസാരിച്ചു. ഡി വിശ്വംഭരൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..