20 April Saturday

സിബിഎം എച്ച്‌എസ്‌എസ്‌ വാർഷികം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

നൂറനാട് സിബിഎം ഹയർസെക്കൻഡറി സ്‌കൂൾ 83–--ാം വാർഷികം കവി വയലാർ ശരച്ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്‌കൂളിന്റെ 83–--ാം വാർഷികം ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരച്ചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് ബൈജു പഴകുളം അധ്യക്ഷനായി. സിനിമാതാരം കുടശനാട് കനകമ്മ മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ അധ്യാപകരായ ആർ സന്തോഷ് ബാബു, സുഹൈൽ അസീസ്, ഷീജ, വിദ്യാർഥികൾ എന്നിവരെ അനുമോദിച്ചു. 
  പ്രധാനാധ്യാപിക ആർ സജിനി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ്, പഞ്ചായത്തംഗങ്ങളായ വേണു കാവേരി, ബി അനിൽകുമാർ, മാനേജർ ഇൻ ചാർജ് പി ആർ കൃഷ്‌ണൻനായർ, പള്ളിക്കൽ വാർഡംഗം ദിവ്യ പള്ളിക്കൽ, പന്തളം മുനിസിപ്പൽ കൗൺസിലർ കെ സീന, മദേഴ്സ് ഫോറം പ്രസിഡന്റ് രജനി സന്തോഷ്, പ്രിൻസിപ്പൽ സി പി ഹേമചന്ദ്രൻപിള്ള, ഡെപ്യൂട്ടി എച്ച്എം ജെ ഹരീഷ്‌കുമാർ, അധ്യാപകരായ എസ്‌ ഗിരിജ, ഡി ഗീതകുമാരി, എസ്‌ ഹേമന്ത്, ആർ ദേവനിധി, എസ് സജീവ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top