25 April Thursday

ആർഎസ്‌എസ്‌ 
അരുംകൊലയ്‌ക്കെതിരെ 
നാടെങ്ങും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

 തിരുവനന്തപുരം

ആർഎസ്‌എസ്‌ നരാധമന്മാരുടെ അരുംകൊലയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധം. വ്യാഴം രാത്രി തിരുവല്ല പെരിങ്ങരയിലെ സിപിഐ എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്‌ കുമാറിനെ ആർഎസ്‌എസ്‌ ക്രിമിനലുകൾ നിഷ്‌ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്ന്‌ പ്രതിഷേധമുയർന്നു. 
തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിന്‌ മുന്നിൽ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ഷിജൂഖാൻ ഉദ്‌ഘാടനം ചെയ്‌തു.  ആലപ്പുഴ ജില്ലയിൽ നൂറുകണക്കിന് കേന്ദ്രങ്ങളിൽ ആയിരങ്ങളാണ് അണിനിരന്നത്. ചെങ്ങന്നൂർ  ബഥേൽ ജങ്‌ഷനിൽ എം ശശികുമാർ ഉദ്ഘാടനം ചെയ്‌തു. വി വി അജയൻ അധ്യക്ഷനായി. അമ്പലപ്പുഴയിലെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ സംസാരിച്ചു. ചേർത്തല ടൗൺ ഈസ്‌റ്റിൽ പി എസ്‌ പുഷ്‌പരാജ്‌ ഉദ്‌ഘാടനംചെയ്‌തു. ഡി സൽജി അധ്യക്ഷനായി. 
കരുവയിൽ സി ആർ സുരേഷ്‌ ഉദ്‌ഘാടനംചെയ്‌തു. പി എൻ മഹേശൻ അധ്യക്ഷനായി. ചേർത്തല ടൗൺ വെസ്‌റ്റിൽ പി എസ്‌ ഗോപി ഉദ്‌ഘാടനംചെയ്‌തു. കെ ഇ കുഞ്ഞുമുഹമ്മദ്‌ അധ്യക്ഷനായി. എക്‌സ്‌റേയിൽ കെ പി പ്രതാപൻ ഉദ്‌ഘാടനംചെയ്‌തു. പി ടി സതീശൻ അധ്യക്ഷനായി. 
പെരുമ്പളത്ത്‌ കെ എം സുകുമാരൻ ഉദ്‌ഘാടനംചെയ്‌തു. പി കെ രാജൻ അധ്യക്ഷനായി. അരൂക്കുറ്റിയിൽ കെ ഡി പ്രസന്നൻ ഉദ്‌ഘാടനംചെയ്‌തു. ജയകുമാർ അധ്യക്ഷനായി. 
തൃച്ചാറ്റുകുളത്ത്‌ ആ ജയചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. കെ കെ ചന്ദ്രബാബു അധ്യക്ഷനായി. പൂച്ചാക്കൽ എൻ ടി ഭാസ്‌കരൻ ഉദ്‌ഘാടനംചെയ്‌തു. കെ ബി ബാബുരാജ്‌ അധ്യക്ഷനായി.  തൈക്കാട്ടുശേരിയിൽ ടി ആർ മുകുന്ദൻനായർ ഉദ്‌ഘാടനംചെയ്‌തു. 
ഡി വിശ്വംഭരൻ അധ്യക്ഷനായി. പള്ളിപ്പുറം നോർത്തിൽ സി ശ്യാംകുമാർ ഉദ്‌ഘാടനംചെയ്‌തു. എൻ കെ മോഹൻദാസ്‌ അധ്യക്ഷനായി. പള്ളിപ്പുറം സൗത്തിൽ പി ആർ റോയി ഉദ്‌ഘാടനംചെയ്‌തു. ഡി വി വിമൽദേവ്‌ അധ്യക്ഷനായി. ഹരിപ്പാട് നടന്ന യോഗത്തിൽ പി എം ചന്ദ്രൻ അധ്യക്ഷനായി. 
മുളക്കുഴ പള്ളിപ്പടി ജങ്‌ഷനിൽ  പി എസ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം കെ സത്യബാബു അധ്യക്ഷനായി. കാരയ്ക്കാട് കെ എസ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെണ്മണി കല്യാത്രയിൽ കെ എസ് ഷിജു ഉദ്ഘാടനം ചെയ്തു. ഡി രാജൻ അധ്യക്ഷനായി. ആല കനാൽ ജങ്‌ഷനിൽ കെ ഡി രാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ ആർ മുരളിധരൻപിള്ള അധ്യക്ഷനായി. തിരുവൻവണ്ടൂർ കല്ലിശ്ശേരിയിൽ ഷാജി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. വി എം ജയിംസ് അധ്യക്ഷനായി.കായംകുളം വേലൻചിറയിൽ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top