26 April Friday

വേറിട്ട അനുഭവമായി 
ഇടനാഴിയിലെ ചുവരുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021
ആലപ്പുഴ
ലോകമേ തറവാട് പ്രദർശനം നടക്കുന്ന ആലപ്പുഴ നഗരത്തിന്‌ വിരുന്നായി മറ്റൊരു പ്രദർശനം കൂടി. ഇടനാഴിയിലെ ചുവരുകൾ എന്നു പേരിട്ട പ്രദർശനം മുല്ലയ്ക്കലിലെ സ്വകാര്യ വേദിയിലാണ് നടക്കുന്നത്.  ലോകമേ തറവാടിന് പൂർണ പിന്തുണ അറിയിച്ച് ആഘോഷത്തിൽ പങ്കുചേരുകയാണ് തങ്ങളെന്ന് ക്യൂറേറ്റർ സഹർഷ് പറഞ്ഞു. പ്രകൃതിക്കെതിരായ മനുഷ്യ നീക്കങ്ങളെ തുറന്നുകാട്ടുന്ന ചിത്രങ്ങൾ എടുത്തുപറയേണ്ടതാണ്‌. ആവാസ വ്യവസ്ഥ നഷ്‌ടപ്പെട്ട പക്ഷി, വനമില്ലാതാക്കുന്ന മനുഷ്യർ എന്നിവയും കാണാം. 
എം ഹുസൈനിന്റെ ഫ്രം ടോർച്ചേഴ്‌സ് ടു റിവോൾട്ട് ഇന്നിന്റെ രാഷ്‌ട്രീയ സാഹചര്യങ്ങളുടെ നേർച്ചിത്രമാണ്‌. അവശ്യസാധനങ്ങളുടെ വിലവർധനയും കർഷകസമര വിജയവുമെല്ലാം ഈ ചിത്രത്തിൽ നിറഞ്ഞിട്ടുണ്ട്‌. ആലപ്പുഴക്കാരായ തോമസ് കുര്യൻ, രഘുനാഥ്, എം സുബൈർ, ഉദയൻ വാടയ്‌ക്കൽ, സുരാജ്, ജോൺസൺ, ആന്റണി കരോട്ട്, അഭി എന്നിവരുടെയും ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്‌. അഭി മാവേലിക്കര രവിവർമ കോളേജിൽ പെയിന്റിങ് രണ്ടാംവർഷ വിദ്യാർഥിയാണ്. 
ഒക്‌ടോബർ 21ന് ബോസ് കൃഷ്‌ണമാചാരിയാണ്
 പ്രദർശനം ഉദ്ഘാടനം ചെയ്‌തത്. ലോകമേ തറവാട് നീട്ടിവച്ചതോടെ ഇടനാഴിയിലെ ചുവരുകളും ഡിസംബർ 31 വരെയുണ്ടാകും. രാവിലെ 10 മുതൽ 7 വരെയാണ് പ്രദർശനം. ജോൺസൺ രൂപകൽപ്പന ചെയ്‌ത രണ്ട് ശിൽപ്പങ്ങളും പ്രദർശനത്തിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top