ആലപ്പുഴ
കടലും കടൽസമ്പത്തും കോർപറേറ്റുകൾക്ക് വിറ്റുതുലയ്‌ക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ നയിക്കുന്ന സംസ്ഥാന കാൽനടജാഥയെ ബുധനാഴ്‌ച ജില്ല വരവേൽക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ ഒമ്പതിന് പള്ളിത്തോട് സിഐടിയു ദേശീയ ജനറൽ കൗൺസിൽഅംഗം ആർ നാസർ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ എന്നിവർ ചേർന്ന് സ്വീകരിക്കും. അന്ധകാരനഴി, തൈക്കൽ, അർത്തുങ്കൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചെത്തിയിൽ സമാപിക്കും. സമാപന സമ്മേളനം ജെയ്‌ക്ക് സി തോമസ് ഉദ്ഘാടനം ചെയ്യും.
വ്യാഴം രാവിലെ ഒമ്പതിന് മാരാരിക്കുളത്തുനിന്ന് ആരംഭിക്കുന്ന ജാഥ പാതിരപ്പള്ളി, തുമ്പോളി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് നാലിന് വാടയ്‌ക്കൽ ഷൺമുഖവിലാസം സ്‌കൂളിന് സമീപം സമാപിക്കും. സമാപന സമ്മേളനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വെള്ളി രാവിലെ ഒമ്പതിന് പുന്നപ്ര സഹകരണ ആശുപത്രിക്ക് സമീപത്തുനിന്നാരംഭിക്കുന്ന ജാഥ നീർക്കുന്നം ആദ്യപാഠം, കരൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം തോട്ടപ്പള്ളിയിൽ സമാപിക്കും. സമാപന സമ്മേളനം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ശനി രാവിലെ ഒമ്പതിന് പല്ലനയിൽനിന്നാരംഭിച്ച് തൃക്കുന്നപ്പുഴ, കള്ളിക്കാട് കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വലിയഴീക്കൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും.
16ന് ‘കടൽ കടലിന്റെ മക്കൾക്ക്’ എന്ന മുദ്രാവാക്യം ഉയർത്തി കേരള തീരദേശത്തെ 75 കേന്ദ്രത്തിൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ അണിചേരുന്ന ശൃംഖല സംഘടിപ്പിക്കും.
വാർത്താസമ്മേളനത്തിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് പി ഐ ഹാരിസ്, സെക്രട്ടറി സി ഷാംജി, ട്രഷറർ പി എസ് ബാബു എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..