ആലപ്പുഴ
ലഖിംപൂർ ഖേരി കൂട്ടക്കുരുതിയിൽ പ്രതിഷേധം അലയടിച്ച് കരിദിനാചരണം. കർഷകസംഘം, സിഐടിയു, കെഎസ്‌കെടിയു സംഘടനകളുടെ നേതൃത്വത്തിൽ കരിദിനമാചരിച്ച് ഏരിയ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി. കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ലെഖിംപൂർ ഖേരിയിൽ വാഹന വ്യൂഹം ഇടിച്ചുകയറ്റി കർഷകരെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം കൊടുത്ത കേന്ദ്രമന്ത്രി അജയ് മിത്രയെ പുറത്താക്കുക. കൊലപാതകികളെ തുറുങ്കിലടയ്‌ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്ന കരിദിനാചരണം.
അഖിലേന്ത്യ കിസാൻ സഭ ക്വിറ്റ് ഇന്ത്യ സ്മാരകത്തിനു മുന്നിൽ നടത്തിയ ധർണ കിസാൻ സഭ സംസ്ഥാന ട്രഷറർ എൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. പി സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ സുഖലാൽ, പി കെ സദാശിവൻപിള്ള, ബി അൻസാരി, സി കെ ബാബുരാജ് എന്നിവർ സംസാരിച്ചു.
ഹരിപ്പാട് ടൗൺഹാൾ ജങ്‌ഷനിൽ ചേർന്ന യോഗം കെഎസ്കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബി പ്രസാദ് അധ്യക്ഷനായി. കർഷക സംഘം ഏരിയാ സെക്രട്ടറി പി ചന്ദ്രൻ, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി പി എം ചന്ദ്രൻ, കെ മോഹനൻ, രുഗ്മിണി രാജു, എം എസ് വി അംബിക, ഷീബ ഓമനക്കുട്ടൻ, ആർ രാജേഷ്, ആർ മനോജ് എന്നിവർ സംസാരിച്ചു.
ആലപ്പുഴ കൊച്ചുകടപ്പാലത്തിന് സമീപം ചേർന്ന സമ്മേളനം കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി വി ടി രാജേഷ്, പി എച്ച് അബ്ദുൾഗഫുർ എന്നിവർ സംസാരിച്ചു. കെ ജി ജയലാൽ അധ്യക്ഷനായി. കെ ജെ പ്രവീൺ സ്വാഗതം പറഞ്ഞു.
മാവേലിക്കര നഗരസഭാ ബസ് സ്റ്റാൻഡിന് മുന്നിൽ സംഘടിപ്പിച്ച ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. എസ് കെ ദേവദാസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ മധുസൂദനൻ, മുരളി തഴക്കര, ഏരിയ സെക്രട്ടറി ജി അജയകുമാർ, ഡി തുളസീദാസ്, ഡോ. കെ മോഹൻകുമാർ, അഡ്വ. പി വി സന്തോഷ്‌കുമാർ, അഡ്വ. കെ സജികുമാർ, കെ ആർ ദേവരാജൻ എന്നിവർ സംസാരിച്ചു.
കരീലകുളങ്ങരയിൽ കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എം വി ശ്യാം ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി കെ പി മോഹൻദാസ്, കെഎസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ് വി പ്രഭാകരൻ, കർഷകസംഘം ഏരിയ സെക്രട്ടറി എം നസീർ, കെ ബി പ്രശാന്ത്, കെ അഷറഫ് എന്നിവർ സംസാരിച്ചു.
ഹരിപ്പാട് ടൗൺഹാൾ ജങ്ഷനിൽ നടന്ന യോഗം കെഎസ്കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്‌ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി പ്രസാദ് അധ്യക്ഷനായി. കർഷക സംഘം ഏരിയാ സെക്രട്ടറി പി ചന്ദ്രൻ, കെഎസ്‌കെടിയു ഏരിയാ സെക്രട്ടറി പി എം ചന്ദ്രൻ, കെ മോഹനൻ, രുഗ്മിണി രാജു, എം എസ് വി അംബിക, ഷീബ ഓമനക്കുട്ടൻ, ആർ രാജേഷ്, ആർ മനോജ് എന്നിവർ സംസാരിച്ചു.
മുതുകുളം ഹൈസ്കൂൾ ജങ്‌ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. എസ് സന്തോഷ് അധ്യക്ഷനായി. പി ചന്ദ്രബാബു, അഡ്വ. ജെ രഞ്ജിത്ത്, കെ വാമദേവൻ, വി സതീശൻ, ഗീതാ ശ്രീജി, സുസ്‌മിത ദിലീപ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..