29 March Friday

‘പുതിയ പരീക്ഷണമാണ്‌... 
നാളെ കേരളമാകെ 
പടരണം’

കെ എസ്‌ ലാലിച്ചൻUpdated: Tuesday Oct 4, 2022

പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ വിശപ്പുരഹിത പദ്ധതിയെ കുറിച്ച് 
ടി എം തോമസ് ഐസക് കോടിയേരി ബാലകൃഷ്ണനോട് വിവരിക്കുന്നു (ഫയൽ ചിത്രം)

മാരാരിക്കുളം
"ഇത് പുതിയ പരീക്ഷണമാണ്, പ്രതിസന്ധികൾ ഉണ്ടാകാം, വിശപ്പിന്റെ വിലയറിയുന്ന നൂറുകണക്കിന് നിരാലംബർക്ക്‌ ആശ്വാസമാകുന്ന ഈ പദ്ധതി നാളെ കേരളമാകെ പടരേണ്ടതാണ്. പ്രവർത്തകർ തളരരുത്. ഈ നന്മയെ ചേർത്തുനിർത്താൻ ഒത്തിരിപേർ കൂടെയുണ്ടാകും' --മാരാരിക്കുളത്തെ വിശപ്പുരഹിത പദ്ധതിയെക്കുറിച്ച്‌ കോടിയേരി ബാലകൃഷ്‌ണന്റെ വാക്കുകൾ.
2018 ഏപ്രിൽ മൂന്നിന് ടി എം തോമസ് ഐസക്കിനൊപ്പം മണ്ണഞ്ചേരിയിലെ പി കൃഷ്‌ണപിള്ള സ്‌മാരക ട്രസ്‌റ്റ്‌ നടത്തുന്ന ജനകീയ അടുക്കളയിൽ എത്തിയതായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ആശയം മുന്നോട്ടുവച്ച ടി എം തോമസ് ഐസക് ഇതിന്റെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു.
ദീർഘവീക്ഷണത്തോടെ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയതിന്‌ തോമസ് ഐസക്കിനെയും ട്രസ്‌റ്റ്‌ പ്രവർത്തകരെയും കോടിയേരി അഭിനന്ദിച്ചു.
പ്രതിസന്ധികളുണ്ടെങ്കിലും ഇന്നും ദിവസേന 400ലേറെ പേർക്ക് സൗജന്യമായി ഊണ് വീടുകളിൽ എത്തിക്കുന്നു. മാരാരിക്കുളം മോഡലിൽ വിശപ്പുരഹിതകേരളം പദ്ധതി യാഥാർഥ്യമായി. കോടിയേരി പറഞ്ഞപോലെ കരുതലിന്റെ കരങ്ങളായി മാരാരിക്കുളം മോഡൽ വളരുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top