28 September Thursday

കര്‍ഷകസംഘം 
ജില്ലാസമ്മേളനം നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
തുറവൂർ
കേരള കർഷകസംഘം ജില്ലാ സമ്മേളനം ബുധൻ രാവിലെ ഒമ്പതിന്‌ പൊന്നാംവെളി ജയലക്ഷ്‌മി ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എ എം ആരിഫ് എംപി സ്വാഗതം പറയും. ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ അധ്യക്ഷനാകും. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ റിപ്പോർട്ട്‌ അവതരിപ്പിക്കും. 
രണ്ടുദിവസമായി നടത്താൻ നിശ്‌ചയിച്ചിരുന്ന സമ്മേളനം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്നാണ്‌ ചുരുക്കിയത്‌. പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കിയതായി ജനറൽ കൺവീനർ എൻ പി ഷിബു അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top