27 April Saturday

കടന്നാക്രമണങ്ങളെ ചെറുക്കാൻ 
സഹകരണബാങ്ക് ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

സഹകരണ മേഖലയെ തകർക്കുന്ന നീക്കത്തിനെതിരെ ബെഫി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ 
സംസ്ഥാന കമ്മിറ്റിയംഗം സി ജയരാജ്‌ ഉദ്ഘാടനംചെയുന്നു

ആലപ്പുഴ
അടിസ്ഥാന ജനവിഭാഗത്തിന്റെ അത്താണിയായ സഹകരണമേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (-കെബിഇഎഫ്‌–-ബെഫി) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ ധർണ നടത്തി. സഹകരണ മേഖലയ്‌ക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുക്കണം –- കെബിഇഎഫ്‌ ആഹ്വാനംചെയ്‌തു.   
ആലപ്പുഴയിലെ കേരളാ ബാങ്ക് റീജണൽ ഓഫീസിന്‌ മുന്നിൽ നടന്ന ധർണ ബെഫി സംസ്ഥാന കമ്മിറ്റിയംഗം സി ജയരാജ്‌ ഉദ്ഘാടനംചെയ്‌തു. കെബിഇഎഫ്‌ ജില്ലാ പ്രസിഡന്റ് ബ്രഹ്മ മോഹനൻ, സെക്രട്ടറി പി എം പ്രമോദ്, ബെഫി നേതാക്കളായ ജയരാജ്, വി കെ രമേശൻ, വി ആർ റെജികുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top