28 March Thursday
എ സി റോഡ്‌ നവീകരണം

പാലം പൊളിക്കൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
ആലപ്പുഴ 
എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി കളർകോട് പക്കി​ പാലം പൊളിക്കുന്നത്‌ തുടരുന്നു. ഒരുവശത്തെ കരിങ്കൽ ഭിത്തിയും കൈവരികളുമാണ്‌ ചൊവ്വാഴ്‌ച പൊളിച്ചത്‌. പൈലിങ്ങിന്‌ ശേഷമേ മറുവശം പൊളിക്കൂ. രണ്ട്‌ ദിവസത്തിനകം പൈലിങ്‌ ആരംഭിക്കും. ഇതോടെ പൊങ്ങ പാലവും പൊളിക്കും. കളർകോടേയ്‌ക്ക്‌ പൈലിങ്ങിനും മറ്റുമുള്ള സാമഗ്രികൾ എത്തിക്കാനാണ്‌ പൊങ്ങ പാലം പൊളിക്കൽ നീട്ടിയത്‌. തിങ്കളാഴ്​ചയാണ്‌ കളർകോട് പാലം പൊളിക്കൽ തുടങ്ങിയത്‌.
  പുതിയപാലത്തിനായി 14 ഗർഡർ എത്തിച്ചിട്ടുണ്ട്​. പൊളിച്ച ശേഷം പൈൻ ക്യാപ്പ്​ ചെയ്‌ത്‌​ ഗർഡറുകൾ സ്ഥാപിക്കും. കളർകോട്‌ ഭാഗത്തെ കലുങ്ക്‌ നിർമാണവും ചൊവ്വാഴ്‌ച  തുടങ്ങി. പാലം പൊളിച്ചതോടെ കെഎസ്​ആർടിസി അടക്കമുള്ള ദീർഘദൂരസർവീസും ചങ്ങനാശേരി ജങ്​ഷനിൽനിന്ന്​ വഴിതിരിച്ചുവിടുന്നുണ്ട്​. ചങ്ങനാശേരി ​ഭാഗത്തേക്ക്​ പോകേണ്ട വാഹനങ്ങൾ അമ്പലപ്പുഴ-–-എടത്വ-–-പൊടിയാടി-–-തിരുവല്ല വഴിയാണ്​ പോകുന്നത്​. കെഎസ്‌ആർടിസി ആലപ്പുഴ ഡിപ്പോയിൽനിന്ന്​ കളർകോടുവരെയും ചങ്ങനാശേരി ഡിപ്പോയിൽനിന്നുള്ള സർവീസ് കളർകോടുവരെയുമുണ്ട്‌.  കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, കൈനകരി എന്നിവിടങ്ങളിലേക്ക് ആലപ്പുഴ-–-വണ്ടാനം മെഡിക്കൽ കോളേജ്–-എസ്‌എൻ കവല-–-കഞ്ഞിപ്പാടം-–-ചമ്പക്കുളം–--പൂപ്പള്ളി വഴി സർവീസുണ്ട്‌. ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് നേരിട്ട് യാത്ര ചെയ്യേണ്ടവർക്ക് മുഹമ്മ–--തണ്ണീർമുക്കം-–-കുമരകം വഴി കോട്ടയം ബസുകളും ഏർപ്പെടുത്തി.  
 
ഗതാഗത തടസ്സം ഗൂഗിൾ മാപ്പിലേക്ക് 
ആലപ്പുഴ
തദ്ദേശീയരുടെ അല്ലാത്ത ചെറുവാഹനങ്ങൾക്ക്‌ നിരോധനമുണ്ടെങ്കിലും ഇതറിയാതെ വന്ന്‌ കുടുങ്ങുന്നവർ ഏറെ. ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്നവരാണ്‌ ഇതിൽ ഭൂരിഭാഗവും. തിരുവല്ല ഭാഗത്തുനിന്നുപോലും പെരുന്നവഴി ആലപ്പുഴയ്‌ക്ക്‌ വരുന്നവരുണ്ട്‌. ഗതാഗത നിരോധനത്തിന്റെ ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കാതെയാണ്‌ പലരും വരുന്നത്‌. എസി റോഡ്‌ താൽക്കാലികമായി അടച്ചെന്നോ ഗതാഗത തടസ്സമുണ്ടെന്നോ ഗൂഗിൾ മാപ്പിൽ കണിക്കുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാൻ തുടങ്ങി. ഗതാഗതതടസ്സം ഗൂഗിൾ മാപ്പിൽ ചേർക്കാൻ ഗൂഗിൾ അധികൃതർക്ക്‌ കലക്‌ടർ എ അലക്‌സാണ്ടർ കത്ത്‌ നൽകും.
പാലത്തിന്​ സമീപം താൽക്കാലികമായി നിർമിച്ച റോഡിലൂടെയാണ്‌ തദ്ദേശീയരുടെ ചെറുവാഹനങ്ങൾ കടത്തി വിടുന്നത്‌. ഒരുവാഹനത്തിന്​ മാത്രം കടന്നുപോകാൻ കഴിയുന്ന താൽക്കാലിക പാതയിൽ തിങ്കളാഴ്‌ച  വാഹനത്തിരക്കുണ്ടായിരുന്നു. ചൊവ്വാഴ്‌ച തിരക്ക്‌ കുറഞ്ഞു. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരും പൊലീസും ചേർന്നാണ്‌​ ഗതാഗതം നിയന്ത്രിക്കുന്നത്‌. പെരുന്ന ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾക്ക്‌ പൂപ്പള്ളി വരെയേ പോകാനാകൂ. ഇവിടെനിന്ന്‌ --ചമ്പക്കുളം-–-വൈശ്യംഭാഗം–--എസ്എൻകവല റോഡ്‌ വഴി പോകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top