18 April Thursday

പുത്തേഴത്ത് മുട്ട് നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

നിർമാണം പൂർത്തിയായ വികാസ് മാർഗ്–-പുത്തേഴത്ത് മുട്ട് റോഡ്

മങ്കൊമ്പ്
പുത്തേഴത്ത് മുട്ട് നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി. വികാസ് മാർഗ് പുത്തേഴത്ത് മുട്ട് റോഡ് നിർമാണം പൂർത്തിയായി. പുളിങ്കുന്ന് 13, 14 വാർഡിൽപ്പെടുന്നതാണ്‌ പുത്തേഴത്ത് മുട്ട് പ്രദേശം. 1998ലാണ്‌ മങ്കൊമ്പ് വികാസ് റോഡിൽനിന്ന്‌ ഇവിടേക്ക് വഴി നിർമിക്കുന്നത്.  പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ മേച്ചേരി വാക്ക പാടശേഖരത്തിലൂടെ കടന്നുപോകുന്ന 570 മീറ്ററുള്ള ബണ്ട് റോഡ് കൃഷിയില്ലാത്ത മുഴുവൻ സമയവും വെള്ളവും ചെളിയും നിറഞ്ഞ്‌ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്‌. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കെ കെ അശോകന്റെ നേതൃത്തിൽ മുൻ എംഎൽഎ തോമസ് ചാണ്ടിക്ക് നിവേദനം നൽകിയിതോടെയാണ് വഴി യാഥാർഥ്യമായത്.
 എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ 45 ലക്ഷം അനുവദിച്ചു.  മൂന്ന്‌ മീറ്റർ വീതിയിൽ 570 മീറ്ററിൽ തറയോട്‌ പാകിയാണ് റോഡ്‌ പൂർത്തിയാക്കിയത്‌. ഭാവിയിൽ റോഡിന് ബലക്ഷയം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സംരക്ഷണ ഭിത്തി നിർമിക്കമെന്ന്‌ പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top