20 April Saturday
പൊത്തപ്പള്ളി ഗവ. എൽപി സ്‌കൂള്‍

ക്ലാസ്‌മുറി നിർമാണത്തിന് 
പ്രാഥമികനടപടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, പൊത്തപ്പള്ളി ഗവ. എൽപി സ്‌കൂള്‍, സോയിൽ ടെസ്‌റ്റ്

ഹരിപ്പാട്
കുമാരപുരം പഞ്ചായത്തിലേ പൊത്തപ്പള്ളി ഗവ. എൽപി സ്‌കൂളിന്‌ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച ക്ലാസ്‌മുറികളുടെ നിർമാണത്തിന് പ്രാഥമിക നടപടികളായി. 
പുതിയ  ഇരുനിലക്കെട്ടിടം പണിയുന്നതിനുള്ള സോയിൽ ടെസ്‌റ്റിനുള്ള സാമ്പിൾ ശേഖരണം കഴിഞ്ഞ ദിവസം നടന്നു. ഒരാഴ്‌ചയ്‌ക്കകം പരിശോധനയുടെ ഫലം ലഭിക്കുമെന്ന്  സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് ഗിരിജ എൻ മാധവ് പറഞ്ഞു. 2020ലെ ബജറ്റിൽ കുമാരപുരത്തെ രണ്ട്‌ സർക്കാർ സ്‌കൂളുകൾക്ക് പുതിയ കെട്ടിടം പണിയുന്നതിന് ഒരുകോടി രൂപവീതം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൊത്തപ്പള്ളി ഗവ. എൽപി സ്‌കൂളിൽ ആറ്‌  ക്ലാസ്‌മുറികളാണ് നിർമിക്കുന്നത്. ക്ലാസ്‌മുറികളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകളാൽ പ്രയാസപ്പെടുന്ന സ്‌കൂളിന്റെ ശതാബ്‌ദി വർഷത്തിൽ ലഭിക്കുന്ന പുതിയ കെട്ടിടം  അനുഗ്രഹമാകുമെന്ന് ഹെഡ്‌മിസ്ട്രസ് ഗിരിജ എൻ മാധവ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top