29 March Friday

ലൈറ്റ് ഹൗസിൽ ലിഫ്റ്റ് 
നിർമിക്കണം : എ എം ആരിഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
ആലപ്പുഴ 
ജില്ലയിലെ പൈതൃകസ്‌മാരകങ്ങളിൽ ഒന്നായ ലൈറ്റ്‌ ഹൗസിൽ കയറുന്നതിന്‌ പുറമേനിന്ന്‌ ലിഫ്റ്റ്‌ സംവിധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ എ എം ആരിഫ്‌ എം പി കേന്ദ്ര തുറമുഖ-ഷിപ്പിങ്- ജലഗതാഗത ‌ മന്ത്രി സർബാനന്ദ സോനോവാളിന് നിവേദനം നൽകി. 1862ൽ സ്ഥാപിച്ച ലൈറ്റ്‌ ഹൗസിൽ കയറാൻ ധാരാളം സഞ്ചാരികൾ എത്താറുണ്ട്. നിലവിൽ ലൈറ്റ്‌ ഹൗസിന്റെ അകത്തുള്ള ഗോവണിയിലൂടെ മുകളിലേയ്ക്ക്‌ കയറനുള്ള ബുദ്ധിമുട്ടുകൾ കാരണം എക്‌‌സ്‌റ്റേണൽ ലിഫ്റ്റ്‌ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്‌. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതി പൂർത്തിയാകുമ്പോൾ ലൈറ്റ്‌ ഹൗസിന്റെ പ്രാധാന്യം വർധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കാൻ ഡയറക്‌ടറേറ്റ്‌ ഓഫ്‌ ലൈറ്റ്‌ ഹൗസസിന്‌ നിർദേശം നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എംപി അറിയിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top