29 March Friday

കായലോര പ്രദേശങ്ങൾ വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
മുഹമ്മ 
മഴ തുടങ്ങിയതോടെ കായൽതീരങ്ങൾ വെള്ളത്തിലായി. തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലെ കായൽത്തീര പ്രദേശങ്ങളാണ് വെള്ളത്തിലായത്. വീട്ടുമുറ്റങ്ങളിലും കക്കാപ്പുരകളിലും വെള്ളം കയറിയതിനാൽ തൊഴിലാളികൾക്ക് പണിക്ക്‌  പോകാൻ കഴിയാതെയായി. കായൽ ജലനിരപ്പും പുരയിടവും തമ്മിലുള്ള വ്യത്യാസം വളരെ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ചേർത്തല തെക്ക് ആറാംവാർഡിൽ കരിപ്പാൽ കരകവിഞ്ഞൊഴുകി സമീപത്തുള്ള വീടുകൾ വെള്ളത്തിലായി. അന്ധകാരനഴി പൊഴി മുറിച്ചതിനെത്തുടന്ന്‌ ഒഴുക്ക് സുഗമമായെങ്കിലും രണ്ടുദിവസത്തെ ശക്തമായ മഴയിൽ വീടുകൾ പൂർണമായും വെള്ളത്തിലാണ്. ആറാം വാർഡിൽഅംബേദ്കർ സാംസ്‌കാരിക നിലയത്തിൽ ദുരിതാശ്വാസക്യാമ്പ് തുറന്നു. 10 പേർ ക്യാമ്പിലുണ്ട്‌. 20 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്ന നിർദേശം നൽകിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top