25 April Thursday

പൊതുവിദ്യാഭ്യാസരംഗം
മുന്നേറുന്നു: എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

കഞ്ഞിക്കുഴി കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച 
മെറിറ്റ് അവാർഡ് വിതരണം സ്‍പീക്കർ എം ബി രാജേഷ് ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി
കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മുന്നേറുകയാണെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌ പറഞ്ഞു. കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച മെറിറ്റ് അവാർഡ് വിതരണം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  വിജയശതമാനം വർധിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി കുട്ടികൾക്കൊപ്പം നിൽക്കുന്നു.
പ്രൈവറ്റ്, അൺഎയ്ഡഡ് സ്‌കൂളുകൾ മാത്രം നേടിയിരുന്ന വിജയം ഇന്ന് സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളും നേടുന്നു. അഞ്ച് കൊല്ലത്തിനിടയിൽ 10 ലക്ഷം കുട്ടികളാണ് പുതിയതായി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായത്‌. 
സർക്കാർ സ്‌കൂളിലെ കുട്ടികൾ ജാതിമതഭേദമില്ലാതെസമൂഹത്തോട് കടപ്പെട്ടവരായി പഠിക്കുകയാണെന്നും സ്‌പീക്കർ പറഞ്ഞു.
എം ബി രാജേഷ്‌, എ എം ആരിഫ് എംപി, പി പി ചിത്തരഞ്‌ജൻ എംഎൽഎ, വി ജി മോഹനൻ, സുദർശനാഭായി, പ്രവീൺ ജി പണിക്കർ, സിനിമോൾ സാംസൺ, ഗീത കാർത്തികേയൻ എന്നിവർ ചേർന്ന് വിജ്ഞാനദീപം തെളിച്ചു. 
യു സുരേഷ്‌കുമാർ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്‌ണൻ അധ്യക്ഷനായി. സെക്രട്ടറി പി ജെ കുഞ്ഞപ്പൻ സ്വാഗതവും ട്രഷറർ എം സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top