24 April Wednesday

ഡിഎഡബ്ല്യുഎഫ്‌ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ഡിഎഡബ്ല്യുഎഫ് ജില്ലാ സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

അമ്പലപ്പുഴ
ഭിന്നശേഷിക്കാരുടെ സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് മുഴുവൻ ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിലും ജനപ്രതിനിധിസഭകളിലും ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. പറവൂർ ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളത്തിൽ ഡിഎഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് എ എച്ച് ഷംസുദീൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് ഹരികുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് അഡ്വ. പരശുവക്കൽ മോഹനൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ, വികലാംഗ ക്ഷേമ കോർപറേഷൻ ഡയറക്‌ടർ ബോർഡ് അംഗം ഗിരീഷ് കീർത്തി, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ആര്യ ബൈജു, കെ കെ സുരേഷ്, ആബീൻ, ഹരിപ്പാട് രാധാകൃഷ്‌ണൻ, പ്രസന്നൻ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. എ ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ എച്ച് സലാം എംഎൽഎ, എ മഹേന്ദ്രൻ എന്നിവർ അനുമോദിച്ചു.
ഭാരവാഹികൾ: ഹരിപ്പാട് രാധാകൃഷ്‌ണൻ (പ്രസിഡന്റ്), സി തുളസി, ഗിരീഷ് പ്രഭാകർ (വൈസ്‌പ്രസിഡന്റുമാർ), ഹരികുമാർ പൂക്കോയിക്കൽ (സെക്രട്ടറി), എം പ്രസന്നൻ, എസ് ഉദയനൻ (ജോയിന്റ് സെക്രട്ടറിമാർ), സി രാജേന്ദ്രൻ കരുവാറ്റ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top