25 April Thursday

കുട്ടനാടൻ പാടശേഖരങ്ങളിൽ
ആഹ്ലാദപ്പൂത്തിരി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

ആലപ്പുഴ ചെമ്പുംപുറം പുത്തൻകരി പാടശേഖരത്തിൽ ഞാറുനടുന്ന കർഷകത്തൊഴിലാളികൾ

ആലപ്പുഴ
കുട്ടനാടൻ കാർഷികമേഖലയുടെ വീണ്ടെടുപ്പിനു വൻ പദ്ധതികളാണ്‌ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ. കുട്ടനാട്ടിലെ ജനതയെയും കർഷകരെയും നെഞ്ചോടുചേർത്ത്‌ എൽഡിഎഫ്‌ സർക്കാരിൻെറ ബജറ്റ്‌ ചരിത്രമായി. വെള്ളപ്പൊക്ക, പ്രളയ അതിജീവനവും കാർഷികവികസനവും ലക്ഷ്യമിട്ട ബജറ്റ്‌ കുട്ടനാടിന്റെ സമഗ്രവികസനം മുന്നോട്ടുവയ്‌ക്കുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും മടവീഴ്‌ചയും കൃഷിനാശവും കാരണം കുട്ടനാടൻ പാടശേഖരങ്ങളിൽ ഉയർന്ന ആശങ്ക അകറ്റുന്നതാണ്‌ ബജറ്റ്‌ പ്രഖ്യാപനങ്ങൾ.  
ആകെ 478.54 കോടിരൂപയാണ്‌ ബജറ്റിൽ കുട്ടനാടിന്റെ സമഗ്രവികസനത്തിനായി ബജറ്റിൽ അനുവദിച്ചിരിക്കുന്നത്‌. രണ്ടാംകുട്ടനാട്‌ പാക്കേജ്‌, കൃഷി അനുബന്ധമേഖലയ്‌ക്ക്‌ മാത്രമായി 318.87 കോടിയും വെള്ളപ്പൊക്ക നിവാരണത്തിന്‌ 159.67 കോടിയും വകയിരുത്തി.   
മേഖലയിലെ കാർഷികവികസനത്തിന്‌ 17 കോടിയും സാങ്കേതികസൗകര്യ വികസനത്തിന്‌ 12 കോടിയും നീക്കിവച്ചു. രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി വേമ്പനാട്ട്‌ കായലിലടക്കം കുട്ടനാട്ടിലെ വിവിധ മേഖലകളിലെ തോടുകളും ജലപാതകളും വൃത്തിയാക്കി പാടശേഖരങ്ങളിലെയടക്കം പുറംബണ്ട്‌ ശക്തിപ്പെടുത്തി സംരക്ഷിക്കുന്നതിന്‌ 137 കോടി രൂപയായി ഉയർത്തി. മുമ്പ്‌ 87 കോടി രൂപയാണ്‌ അനുവദിച്ചിരുന്നത്‌. രണ്ടാംകുട്ടനാട്‌ പാക്കേജിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്‌. പദ്ധതി നിർവഹണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ കുട്ടനാട്‌ വികസന ഏകോപന കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്‌. 
വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലത്തിനുമായി 159.67 കോടിയും വകയിരുത്തി.  തോട്ടപ്പള്ളി സ്‌പിൽവേയിലെയും കുട്ടനാട്‌ കാർഷികമേഖലയിലെയും പ്രളയനിവാരണത്തിന്‌ നടപ്പാക്കുന്ന തോട്ടപ്പളി പദ്ധതിക്കായി അഞ്ചുകോടിയും മാറ്റിവച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക പ്രളയനിവാരണത്തിന്‌ മാത്രം 37 കോടിയും വകയിരുത്തി. ആലപ്പുഴ, പാലക്കാട്‌, തൃശൂർ ജില്ലകളിൽ റൈസ്‌ ടെക്‌നോളജി പാർക്കുകൾ സ്ഥാപിക്കാൻ 10 കോടിയും അനുവദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top