27 April Saturday

കയറിന്‌ കറതീർന്ന കരുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

ആലപ്പുഴ കയർ കോർപറേഷനിൽ ഭൂവസ‍്ത്ര നിർമാണ 
ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ

 ആലപ്പുഴ

കയർമേഖലയ്‌ക്ക്‌ കരുത്തുറ്റ കരുതലുമായി എൽഡിഎഫ്‌ സർക്കാർ. ആലപ്പുഴയെ വിശ്വപ്രസിദ്ധമാക്കിയ കയർമേഖലയ്‌ക്ക്‌ അനുവദിച്ചത്‌ 223 കോടി രൂപ. കയറിന്റെയും കയർ ഉൽപ്പന്നങ്ങളുടെയും സമഗ്രവളർച്ചയും വികസനവും ലക്ഷ്യമാക്കുന്നതാണ്‌ ബജറ്റ്‌ നിർദേശങ്ങൾ.  
കയർവ്യവസായത്തിന് 117 കോടി രൂപയാണ്‌ ബജറ്റിൽ അനുവദിച്ചത്‌. മേഖലയിലെ യന്ത്രവൽക്കരണം, നിയന്ത്രിത യന്ത്രവൽക്കരണം, പശ്ചാത്തലവികസനം എന്നിവയ്‌ക്കായി 40 കോടിയും അനുവദിച്ചു. കയർ ഉൽപ്പന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരതാ ഫണ്ടിനായി 38 കോടിയും ഗവേഷണത്തിനും സാങ്കേതികവിദ്യ വികസനകേന്ദ്രങ്ങൾക്കുള്ള ധനസഹായമായി എട്ടുകോടിയും വകയിരുത്തി. 
കയറിന്റെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും വിപണി വികസന സഹായ പദ്ധതികൾക്ക്‌ സംസ്ഥാന വിഹിതമായി 10 കോടിയുമാണ്‌ നീക്കിവച്ചത്‌. കഴിഞ്ഞ ബജറ്റിൽ ഒമ്പതുകോടിയാണ്‌ അനുവദിച്ചത്‌. മുൻവർഷത്തെക്കാൾ ആറുകോടി അധികമുൾപ്പെടെ10 കോടി രൂപ ‘ഉൽപ്പാദനവും വിപണന പ്രോത്സാഹനവും’ പദ്ധതിക്കായി വകയിരുത്തി. കയർ അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങളുടെ വാണിജ്യത്തിന് ഏഴുകോടി രൂപയുടെ പദ്ധതിക്ക്‌ നിർദേശവുമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top