28 March Thursday

ഫിഷ് മീല്‍ പ്ലാന്റിനും 
ഫുഡ്‌പാർക്കിനും നല്ലകാലം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
ആലപ്പുഴ
ആലപ്പുഴയിലെ മത്സ്യമേഖലയ്‌ക്ക്‌ താങ്ങാകുന്ന നിരവധി നിർദേശങ്ങളാണ്‌ ബജറ്റിലുള്ളത്‌. മത്സ്യഫെഡിന് കീഴിൽ പൂർത്തിയാകാതെ കിടക്കുന്ന ആറാട്ടുപുഴയിലെ ഫിഷ് മീൽ പ്ലാന്റിനായി മൂന്നുകോടി രൂപ വകയിരുത്തി. അഴീക്കൽ  ഉൾപ്പെടെയുള്ള മത്സ്യബന്ധന തുറമുഖങ്ങളുടെ ആധുനികവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി നബാർഡ് -ആർഐഡിഎഫ് വായ്‌പാ സഹായത്തോടെ 20 കോടി രൂപ വകയിരുത്തി. 
കെഎസ്‌ഐഡിസിയുടെ കീഴിലുള്ള ഫുഡ്പാർക്ക് നവീകരിക്കാനുള്ള പദ്ധതിക്കായി 20 കോടി രൂപ അനുവദിച്ചു.  മത്സ്യോൽപ്പന്നങ്ങളുടെ സംസ്‌കരണത്തിലും സംഭരണത്തിലും അന്താരാഷ്‌ട്ര നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടെന്ന്‌ ധനമന്ത്രി പറഞ്ഞു. ഇതിന് ആധുനികസൗകര്യങ്ങൾ ആവശ്യമാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ മത്സ്യോൽപ്പന്നങ്ങൾക്ക് മൂല്യവർധന വരുത്തുന്നതിൽ നോർവേ മികച്ച മാതൃകയാണ്. ഫലപ്രദമായ ശീതശൃംഖലകൾ, ആധുനിക ഉപകരണങ്ങൾ, വൈദഗ്ധ്യമുള്ള മനുഷ്യശക്തി എന്നിവ വഴി വിപണനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ഈ ലക്ഷ്യത്തോടെയാണ്‌ ഫുഡ്പാർക്ക് നവീകരണത്തിന്‌ തുക അനുവദിച്ചത്‌. 
തീരദേശ വികസനത്തിനുള്ള വിവിധ പദ്ധതികൾക്കായി 115.02 കോടി രൂപയാണ്‌ വകകൊള്ളിച്ചിട്ടുള്ളത്‌. ഉൾനാടൻ മത്സ്യബന്ധന മേഖലയ്‌ക്ക്‌  82.11 കോടി രൂപ വകയിരുത്തിയതും ജില്ലയ്‌ക്ക്‌ ഗുണകരമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top