26 April Friday

ചെങ്ങന്നൂരിന്റെ വികസനത്തുടർച്ചയ്‌ക്ക്‌ കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
ചെങ്ങന്നൂർ
ചെങ്ങന്നൂർ മണ്ഡലത്തിലെ വികസനത്തുടർച്ചയ്‌ക്ക്‌ കൈത്താങ്ങ്. വികസനപ്രവർത്തനങ്ങൾക്കായി 24 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. ഗതാഗതക്കുരുക്കുള്ള ചെങ്ങന്നൂർ നഗരമധ്യത്തിൽ മൾട്ടി ലെവൽ പാർക്കിങ്‌ സൗകര്യം ഒരുക്കാൻ മൂന്നുകോടി രൂപ. മാന്നാർ–-ചെങ്ങന്നൂർ–-ആറന്മുള വിനോദസഞ്ചാര പൈതൃക സർക്യൂട്ട് പദ്ധതിക്ക് 2.5 കോടി. ഗുരു ചെങ്ങന്നൂർ സ്‌മാരക സാംസ്‌കാരിക സമുച്ചയം രണ്ടാംഘട്ട നിർമാണം –- മൂന്നുകോടി. 
മുണ്ടശേരി മാസ്‌റ്റർ എഡ്യൂക്കേഷൻ ഹബ്ബിന് രണ്ടുകോടി. മാന്നാർ ആയുർവേദ ആശുപത്രി കെട്ടിടത്തിനും കമ്യൂണിറ്റി ഹാൾ നിർമാണത്തിനും 2.5 കോടി.
തിരുവൻവണ്ടൂർ, ആലാ പഞ്ചായത്ത് ഓഫീസുകളുടെ നിർമാണത്തിന് ഒന്നരക്കോടി വീതം. നഗരസഭ ഓഫീസിന് രണ്ടുകോടി. ഐഎച്ച്ആർഡി എൻജിനിയറിങ്‌ കോളേജ് കെട്ടിടം നിർമാണത്തിന് രണ്ടുകോടി. ചെങ്ങന്നൂർ സൈനിക് റെസ്‌റ്റ്‌ ഹൗസ് കോമ്പൗണ്ടിൽ വാർ മെമ്മോറിയൽ കെട്ടിടത്തിന് ഒരുകോടി. ചെങ്ങന്നൂർ മംഗലം കുറ്റിക്കാട്ടുപടി കൈപ്പാലക്കടവ് ഇടനാട് റോഡ് ഒരുകോടി. മാന്നാർ ഇലമ്പനം തോട് നവീകരണത്തിന് രണ്ടുകോടി.
ആറന്മുള പൈതൃകഗ്രാമ പദ്ധതി ചെങ്ങന്നൂരിന്റെ പ്രശസ്‌തി ലോക ടൂറിസം ഭൂപടത്തിന്റെ മുൻനിരയിൽ എത്തിക്കുമെന്നും ഒട്ടേറെ തൊഴിൽസാധ്യതകൾ വർധിപ്പിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top