ആലപ്പുഴ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നൂറുകണക്കിന് തൊഴിലാളികൾ ബിഎസ്എൻഎൽ ഓഫീസ് മാർച്ചും ധർണയും നടത്തി. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനംചെയ്‌തു.
തൊഴിലാളി സംഘടനകൾ സംയുക്തമായി രാജ്യമാകെ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജി ബൈജു അധ്യക്ഷനായി. സിഐടിയു ജില്ല സെക്രട്ടറി പി ഗാനകുമാർ, സി ബി ചന്ദ്രബാബു, ബാബു ജോർജ്, എ കെ രാജൻ, എസ് കെ നസീർ, കെ അജികുമാർ, അബു പോളക്കുളം, പി സി വിനോദിനി, പി ആർ സതീശൻ, കളത്തിൽ വിജയൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..