29 March Friday

മാളുകൾക്ക് ഗ്രാമീണ മേഖലയിൽ ലൈസൻസ് അനുവദിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

വ്യാപാരി വ്യവസായി സമിതി കലവൂർ യൂണിറ്റ് സമ്മേളനം 
സമിതി സംസ്ഥാന കമ്മിറ്റിയംഗം ടി വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

കലവൂർ 
വൻകിട മാളുകൾക്ക് ഗ്രാമീണ മേഖലയിൽ ലൈസൻസ് അനുവദിക്കരുതെന്ന് വ്യാപാരി വ്യവസായി സമിതി കലവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമിതി സംസ്ഥാന കമ്മിറ്റിയംഗം ടി വിജയകുമാർ ഉദ്ഘാടനം ചെയ്‌തു. 
യൂണിറ്റ് പ്രസിഡന്റ് വി വേണു അധ്യക്ഷനായി. മുതിർന്ന വ്യാപാരികളേയും ആദ്യകാല ഭാരവാഹികളേയും വിവിധ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളേയും പി പി ചിത്തരഞ്ജൻ എംഎൽഎ  അനുമോദിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് വൈസ് പ്രസിഡന്റ് വി സജിയെ  ഫോം മാറ്റിങ്‌സ്‌ മുൻ  ചെയർമാൻ അഡ്വ: കെ ആർ ഭഗീരഥൻ അനുമോദിച്ചു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ലാൽജി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഹെൽത്ത് ഇൻസ്‌പെക്‌ടർ ആർ ഹരിലാൽ ബോധവൽക്കരണ ക്ലാസും നടത്തി.വ്യാപാരി മന്ദിരത്തിന്റെ ആദ്യ സംഭാവന വി ആർ ലാലൻ നൽകി. 
പി പി  സംഗീത, പി തങ്കമണി, കെ എസ്  വേണു ഗോപാൽ, എം രജീഷ്, മുഹമ്മദ് മുസ്‌തഫ, വി സജി, ചെമ്പകകുട്ടി, സി എ ബാബു എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: ആർ ജയരാജ് (പ്രസിഡന്റ്), വി സജി (വൈസ് പ്രസിഡന്റ്), വി വേണു (സെക്രട്ടറി), എസ് മധുകുമാർ (ജോയിന്റ്‌ സെക്രട്ടറി), എ ആർ ഷാജി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top