12 July Saturday

ജില്ലാ ബാസ്‌കറ്റ്‌ബോള്‍ ജൂനിയര്‍ ടീമുകളായി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ആലപ്പുഴ ജില്ലാ ബാസ്‍കറ്റ് ബോള്‍ ജൂനിയര്‍ ടീമുകള്‍

ആലപ്പുഴ
ജില്ലാ ബാസ്‌കറ്റ്‌ബോൾ ജൂനിയർ ആൺ, പെൺ ടീം അംഗങ്ങളെ ആലപ്പുഴ ഡിസ്ട്രിക്‌ട്‌ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ (എഡിബിഎ) പ്രഖ്യാപിച്ചു. അഖിൽ ബാബുവും ആഗി ജയ്‌സണുമാണ്‌ ക്യാപ്റ്റൻമാർ.
ആൺകുട്ടികൾ: അഖിൽ ബാബു, ഉദയസൂര്യ, എൻ എൻ സുനിൽ, എ അശ്വിൻ കൃഷ്‌ണ , ലിവിയോ തോമസ് ജോസഫ്, ജെ ജെ  ജാതദേവൻ, ജോയൽ ജിന്നി, ഗോഗുൽ കൃഷ്ണ, സോണി റോയി, സി അൻസിഫ് ഫാസിൽ , പി ആർ അതുൽ, കാശിനാഥ് സന്തോഷ് കുമാർ കെ, ജെഫ് ജെ ഫിലിപ്പ്. കോച്ച്: ദീപുമോൻ. മാനേജർ: റോണി മാത്യു.
പെൺകുട്ടികൾ: തമന്ന റഫീക്, അഞ്ജന പോൾ, ആഗി ജയ്‌സൺ, തെരേസ ജോസഫ്, അനീറ്റ തോമസ്, ടെസ ഹർഷൻ, അപർണ എസ്, ദിയ എസ് ജയൻ, അൽവീന ബിജോയ്, ട്രീസ, എ അക്ഷര ലക്ഷ്മി,  എം അനാമിക. കോച്ച്: മാത്യു ഡിക്രൂസ്. മാനേജർ: ബ്രിജിറ്റ് ജോസ്. 
 ചങ്ങനാശേരിയിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീം അംഗങ്ങൾക്ക്‌ ആൽഫ അക്കാഡമി മാനേജിങ്‌ ഡയറക്‌ടർ റോജസ് ജോസ് ജേഴ്‌സി വിതരണം ചെയ്‌തു. പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top