17 September Wednesday

ജൂനിയർ അത്‌ലറ്റിക്‌സ്‌ 
ചേർത്തലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
ചേർത്തല
ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ് നാലിനും അഞ്ചിനും ചേർത്തല സെന്റ്‌ മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 44 ക്ലബ്ബുകളിലെ 700 താരങ്ങളാണ്  പങ്കെടുക്കുക. 21 മുതൽ 23 വരെ മലപ്പുറത്ത്‌ നടക്കുന്ന സംസ്ഥാന അത്‌ലറ്റിക്‌ മീറ്റിനുള്ള ജില്ലാ ടീമിനെ ചാമ്പ്യൻഷിപ്പിൽ തെരഞ്ഞെടുക്കും. അണ്ടർ 20, 18, 16, 14 ആൺ, പെൺ വിഭാഗങ്ങളിൽ 116 ഇനങ്ങളിലാണ് മത്സരങ്ങൾ.
  നാലിന്‌ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യും. ദ്രോണാചാര്യ അവാർഡ് നേടിയ പി രാധാകൃഷ്‌ണൻനായരെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി ജെ ജോസഫ് അനുമോദിക്കും. അഞ്ചിന്‌ വൈകിട്ട് സമാപനസമ്മേളനത്തിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വി ജി മോഹനൻ സമ്മാനദാനം നടത്തും.
  വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഒളിമ്പ്യൻ കെ ജെ മനോജ്‌ലാൽ, സെക്രട്ടറി കെ കെ പ്രതാപൻ, എസ് സുജീഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top