20 April Saturday
ശബരിമല തീർഥാടനം

അമ്പലപ്പുഴ ഒരുങ്ങുന്നു 
അന്നദാനം ജനുവരി 5ന്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
 
അമ്പലപ്പുഴ
ശബരിമല തീർഥാടനത്തിന്‌ അമ്പലപ്പുഴയിൽ ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 15 ആഴി പൂജകൾ നടത്തും. സമൂഹപ്പെരിയോൻ എൻ ഗോപാലകൃഷ്ണപിള്ള മുഖ്യകാർമിയാകും. 51 ദിവസത്തിന്‌ പകരം ജനുവരി അഞ്ചിന് ഷേത്രം ഊട്ടുപുരയിൽ അന്നദാനം നടത്തും. പടിഞ്ഞാറെ ആനക്കൊട്ടിലിൽ സേവന കേന്ദ്രം തുറന്നു. ദേവസ്വത്തിൽ നിന്ന്‌ രസീതുമായി വരുന്നവർന്ന് ഇരുമുടിക്കെട്ടു നിറക്കാൻ സൗകര്യമുണ്ട്‌. വൈകിട്ട് ചുക്കു കാപ്പി വിതരണവുമുണ്ട്. 
   ജനുവരി അഞ്ച്‌ മുതൽ 16 വരെയാണ് തീർത്ഥാടനം.11ന് എരുമേലി പേട്ട തുള്ളൽ. എരുമേലി വരെ രഥഘോഷയാത്ര. തുടർന്ന് അനുമതി ലഭിച്ചാൽ കാൽനടയായും അല്ലെങ്കിൽ വാഹനത്തിലും യാത്ര തുടരും. 
സംഘം രക്ഷാധികാരി കളത്തിൽ ചന്ദ്രശേഖരൻ നായർ, സമൂഹപ്പെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ള, പ്രസിഡന്റ് ആർ ഗോപകുമാർ, സെക്രട്ടറി എൻ മാധവൻ കുട്ടി നായർ, കെ ചന്ദ്രകുമാർ, ജി ശ്രീകുമാർ, വിജയ് മോഹൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ആഴിപൂജകൾ 
5 മുതൽ
അമ്പലപ്പുഴ
 കളർകോട് മഹാദേവ ക്ഷേത്രത്തിൽ അഞ്ചിന്‌ പൂജകൾക്ക് തുടക്കമാകും. ഒമ്പതിന് പുതുക്കുളങ്ങര, 11ന് മല്ലശ്ശേരി, 14ന്‌ കാക്കാഴം പള്ളിക്കാവ്, 15ന് ഇരട്ടക്കുളങ്ങര, 16ന് അമ്പലപ്പുഴ ആഞ്ഞിലിക്കാവ്, 18ന്‌ അമിടവെട്ടിയതിനകം, 19ന്‌ ഭൈരവ സ്വാമി, 20ന്‌ പനയന്നാർ കാവ്, 22ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, 23 കായിപ്പള്ളി,  24ന് കോവിൽ പറമ്പ് ശങ്കരനാരായണ മൂർത്തി ക്ഷേത്രം, 25ന് കാഞ്ഞൂർ  മഠം, ജനുവരി ഒന്നിന് അടിമന ദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ ആഴിപൂജ നടത്തും. മുഹമ്മ ചീരപ്പൻ ചിറയിൽ നവംബർ 20ന് ആഴിപൂജ നടത്തി.
തീർഥാടന ദിനങ്ങൾ  5–- കെട്ടുനിറയ്‌ക്കൽ, 6–- രഥയാത്ര നഗര പ്രദക്ഷിണം, 7–- കവിയൂരിൽ വിശ്രമം, 8–- മണിമലയിൽ വിശ്രമം, 9–- മണിമലക്കാവിൽ ആഴിപൂജ, 10–- എരുമേലി, 11–- പേട്ട തുള്ളൽ, 13–- പമ്പ സദ്യ, 14–- നെയ്യഭിഷേകം, മഹാനിവേദ്യം, 15–- മാളികപ്പുറം മണി മണ്ഡപത്തിൽ നിന്ന്‌ ശീവേലി എഴുന്നള്ളത്ത്, കർപ്പൂരാഴി പൂജ കഴിഞ്ഞ് മലയിറങ്ങും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top