25 April Thursday
ഫൈബർവള്ളം താഴെ വീണു

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
 
ആലപ്പുഴ
ബൈപാസിൽ മാളികമുക്കിന് സമീപം ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. ക്യാബിനിൽ കുടുങ്ങിയ ലോറി ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷിച്ചു.  രണ്ട്‌ പേർക്ക്‌ പരിക്കുണ്ട്‌. പിക്കപ്പ് വാനിലുണ്ടായിരുന്ന ഫൈബർവള്ളം താഴെ വീണു. 
   ആലുവയിൽനിന്ന് തിരുവനന്തപുരത്തേക്ക്  പോയ ലോറിയും തമിഴ്നാട് മാർത്താണ്ഡത്തുനിന്ന് കോഴിക്കോടേക്ക് ഫൈബർ വള്ളവുമായി പോയ പിക്കപ്പ്‌വാനുമാണ്‌ കൂട്ടിയിടിച്ചത്‌. ഇരുവാഹനങ്ങളും ബൈപ്പാസിന്റെ  കൈവരിയിൽ ഇടിച്ചു. 
ക്യാബിനിൽ കുടുങ്ങിയ ലോറി ഡ്രൈവർ മുസന്നനെ(36) ആലപ്പുഴ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ സഹോദരങ്ങൾ ജോൺസ്, പ്രിൻസ് എന്നിവരെയും പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു. 
   അസി. സ്‌റ്റേഷൻ ഓഫീസർ ടി സാബുവിന്റെ നേതൃത്വത്തിൽ എ ആർ രാജേഷ്, പി പ്രശാന്ത്, എൻ എസ്‌ ഷൈൻകുമാർ, എസ്‌ സനൽ, വിനീത് കലാധരൻ, ആർ സന്തോഷ്, എ ജെ ബഞ്ചമിൻ, സി കെ സജേഷ്, മഹേഷ്, എം പി പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top