18 September Thursday

കുട്ടനാട്ടിലെ റോഡുകൾക്ക്‌ 
2.75 കോടി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
ആലപ്പുഴ
കുട്ടനാട്ടിലെ പൊതുമരാമത്ത്‌ വകുപ്പ്‌ റോഡുകളുടെ അടിയന്തര അറ്റകറ്റപ്പണിക്കായി 2.75 കോടി രൂപയുടെ ഭരണാനുമതിയായി. 
മുളക്കാംതുരുത്തി നാരകത്തറ കൃഷ്‌ണപുരം റോഡ്‌, മങ്കൊമ്പ്‌ കാവാലം വികാസ്‌മാർഗ്‌, രാമങ്കരി എൻഎസ്‌എസ്‌ എച്ച്‌എസ്‌എസ്‌ വെളിയനാട്‌, രാമങ്കരി കൊടുപ്പുന്ന തായങ്കരി എടത്വ, കിടങ്ങറ കാവാലം, കൃഷ്‌ണപുരം കാവാലം, കിടങ്ങറ കണ്ണാടി, പള്ളിക്കൂട്ടുമ്മ നീലംപേരൂർ, കിടങ്ങറ ഡീവിയേഷൻ, ഐസി മുക്ക്‌ പൊട്ടുമുപ്പത്‌ പാലം, ടിബി വെള്ളംകുളങ്ങര, എസ്‌എ കോളേജ്‌ചക്കുളം റോഡുകളുടെ അറ്റകുറ്റപ്പണിക്കാണ്‌ തുക. 
17 പ്രവർത്തികളിൽ 12 എണ്ണത്തിന്‌ ടെൻഡറായി. നിലിവിൽ റോഡുകളിൽ വെള്ളം കയറിക്കിടക്കുകയാണ്‌. 
മഴമാറിയാൽ പ്രവൃത്തി ആരംഭിക്കും. ചെങ്ങന്നൂർ, ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളിലും പൊതുമരാമത്ത്‌ വകുപ്പിന്റെ നേതൃത്വത്തിലുള്ള റോഡ്‌ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്‌. കായംകുളത്തെ പ്രവർത്തികൾ പൂർത്തിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top