26 April Friday

വെള്ളിക്കേരിചിറ ‑- ആക്കനടി 
ജെട്ടി റോഡിന് 2 കോടി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
മങ്കൊമ്പ്
വെള്ളിക്കേരിചിറ–- ആക്കനടി ജെട്ടി റോഡിന്  രണ്ടു കോടിയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. ചക്കച്ചംപാക്ക - കവലേക്കളം റോഡിന് 1.5 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. മൂന്ന് പതിറ്റാണ്ടുനീണ്ട കാത്തിരിപ്പിനൊടുവിൽ ആക്കനടിയിലേയ്‌ക്ക്‌ കരമാർഗം ഗതാഗത സൗകര്യമൊരുങ്ങും. 
നീലംപേരൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന കരിനാട്ട്‌വാല പത്തിൽകടവിൽ നിന്ന്‌ വെള്ളിക്കേരിചിറ വരെ റോഡ് നിർമാണം പൂർത്തിയായെങ്കിലും ആക്കനടിയിലേയ്‌ക്ക്‌ തുടരാനായിരുന്നില്ല. ആക്കനടി നിവാസികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എംഎൽഎ സ്ഥലം സന്ദർശിച്ചു.  
ബജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിനാണ്  റോഡ്‌ നിർമിക്കുക. പള്ളിക്കേരി, ഇരുപത്തിനാലായിരം, ആറായിരം തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർക്കും റോഡ് പ്രയോജനപ്പെടും. ചക്കച്ചംപാക്ക–- കവലേക്കളം റോഡിന് 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top